അയര്‍ലണ്ടില്‍ കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലെവല്‍ 5 ലോക്ക്ഡൗണ്‍ ഏപ്രില്‍ 5 വരെ നീട്ടാമെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ ധാരണ. 5 കിലോമീറ്റര്‍ യാത്രാപരിധിയടക്കമുള്ള നിയന്ത്രണങ്ങള്‍ ഏപ്രില്‍ വരെ തുടരുമെന്നാണ് കരുതപ്പെടുന്നത്. Pandemic Unemployment Plan അടക്കമുള്ള സഹായങ്ങള്‍ ജൂണ്‍ വരെ നീട്ടിയേക്കും.
അതേസമയം സര്‍ക്കാരിന്റെ ‘living with Covid’ പ്ലാന്‍ ഈ ആഴ്ച പ്രസിദ്ധീകരിക്കാനാണ് സാധ്യത. വാക്സിന് കുത്തിവെപ്പടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാകും പ്ലാന്‍ പുറത്തിറക്കുക. വരുന്ന ആഴ്ചകളില്‍ സ്കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് കരുതുന്നത്. ചൈല്‍ഡ് കെയര്‍ സൗകര്യങ്ങള്‍ മാര്‍ച്ച് 8 മുതല്‍ തുറന്നേക്കും.