അയർലണ്ടിൽ ലഹരിയുടെ സ്വാധീനത്തിൽ അമ്മയെ കുത്തി കൊലപ്പെടുത്തിയ പ്രതി സമൂഹത്തിന് ഭീഷണിയെന്നും, ശിക്ഷയ്ക്ക് ശേഷം അധികൃതരുടെ മേൽനോട്ടം ഉണ്ടാകണമെന്നും കോടതി

Mayo-യില്‍ മയക്കുമരുന്നിന്റെ സ്വാധീനത്തിലകപ്പെട്ട് അമ്മയെ കുത്തിക്കൊലപ്പെടുത്തിയയാള്‍ ജയിലില്‍ നിന്ന് വിട്ടയയ്ക്കപ്പെട്ടാലും കര്‍ശന നിരീക്ഷണത്തിലായിരിക്കണമെന്ന് കോടതി. സമൂഹത്തിന് ഇപ്പോഴും ഇയാള്‍ ഭീഷണിയാണെന്നും Cental Criminal Court തിങ്കളാഴ്ച വ്യക്തമാക്കി. കൊലപാതകംക്കുറ്റം മനപ്പൂര്‍വ്വമല്ലാത്ത നരത്യയായി മാറ്റി പരിഗണിച്ച വിചാരണയ്ക്കിടയാണ് കോടതി നിര്‍ദ്ദേശം.

Celyn Eadon എന്നയാളെയാണ് നേരത്തെ വിധിച്ച 14 വര്‍ഷം തടവിന്റെ 10 വര്‍ഷം പൂര്‍ത്തായാക്കുന്ന വേളയില്‍ സമൂഹത്തിന് അപകടകാരിയെന്ന് ജഡ്ജ് നിരീക്ഷിച്ചത്. വിവിധ ലഹരിമരുന്നുകളുപയോഗിച്ച ഇയാള്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ സ്വന്തം അമ്മയെ തലയിലും ദേഹത്തും കുത്തി കൊലപ്പെടുത്തുകയായിരുന്നു. 2011 മുതല്‍ കസ്റ്റഡിലിയുള്ള ഇയാള്‍ എട്ട് തവണ ജയിലില്‍ വച്ച് പലതവണ ഗാര്‍ഡുമാരെ ആക്രമിക്കുകയും ചെയ്തു.

ചെറുപ്പം മുതലുള്ള മയക്കുമരുന്നിന്റെ ഉപയോഗം Eadon-ന്റെ തലച്ചോറിന് കാര്യമായി ആഘാതം ഏല്‍പ്പിച്ചതായി ഇയാളുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. 2011 മാര്‍ച്ച് 9-നായിരുന്നു ലഹരിമുന്നിന്റെ സ്വാധീനത്തില്‍ അന്ന് 19-കാരനായിരുന്ന Eadon, അമ്മ Noreen Kelly-യെ (46) Mayo-യിലെ Islandeady-യിലുള്ള Derrycrieve-ലെ വീട്ടില്‍ വച്ച് കൊലപ്പെടുത്തുന്നത്. 19 തവണയാണ് Noreen-ന്റെ ശരീരത്തില്‍ കുത്തേറ്റത്. കുറ്റം ഏറ്റ് പറഞ്ഞ് കസ്റ്റഡിയില്‍ പോയ ഇയാള്‍, തുടര്‍ന്ന് വിചാരണയ്‌ക്കൊടുവില്‍ 2014 ഫെബ്രുവരി മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയാണ്. ലഹരിയുടെ മൂര്‍ദ്ധന്യത്തിലാണ് കൊലപാതകം നടത്തിയതെന്ന വാദം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. ഇതോടെ കൊലപാതകം എന്നതില്‍ നിന്നും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ എന്ന രീതിയില്‍ കേസ് വഴിമാറുകയായിരുന്നു. Eadon-ന്റെ ചെയ്തികള്‍ക്ക് താന്‍ ഇനി അവനെ കുറ്റപ്പെടുത്തുന്നില്ലെന്നും, ജീവിച്ചിരുന്നെങ്കില്‍ അമ്മ അവന് മാപ്പ് കൊടുത്തേനെയെന്നും Eadon-ന്റെ പിതാവും Noreen-ന്റെ മുന്‍ഭര്‍ത്താവുമായ Mark Eadon കോടതിയില്‍ പറഞ്ഞിരുന്നു.

തിങ്കളാഴ്ച വീഡിയോ ലിങ്ക് വഴിയാണ് Eadon വിചാരണ നേരിട്ടത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയില്‍ 16 വര്‍ഷം ശിക്ഷ വിധിച്ച കോടതി, പിന്നീട് രണ്ട് വര്‍ഷം ഇളവ് ചെയ്തു. ശിക്ഷയ്ക്ക് 2011 മാര്‍ച്ച് 11 മുതല്‍ പ്രാബല്യമുണ്ട്. ശിക്ഷയ്ക്ക് ശേഷം പ്രബേഷന്‍ ഓഫീസറുടെ അറിവിലുള്ള സ്ഥലത്തായിരിക്കണം താമസിക്കേണ്ടത് എന്നതടക്കം നിരവധി നിബന്ധനകള്‍ അംഗീകരിച്ചതോടെയാണ് ശിക്ഷയില്‍ രണ്ട് വര്‍ഷം ഇളവ് ചെയ്തത്. Eadon ചികിത്സ തുടരുകയും വേണം.

Share this news

Leave a Reply

%d bloggers like this: