അയര്‍ലണ്ടിലെ പ്രശസ്ത മണി ട്രാന്‍സ്ഫര്‍ കമ്പനിയായ TransferWise ഇനി മുതല്‍ Wise എന്ന് അറിയപ്പെടും. തങ്ങള്‍ പേര് മാറ്റുന്നതായി കമ്പനി പത്രക്കുറിപ്പിലാണ് അറിയിച്ചത്. മലയാളികളടക്കം നിരവധി പേര് നാട്ടിലേയ്ക്ക് പണമയയ്ക്കാന്‍ ആശ്രയിക്കുന്നത് TransferWise-നെയാണ്.
2011-ല്‍ ആരംഭിച്ച കമ്പനി ആദ്യം മണി ട്രാന്‍സ്ഫര്‍ സൗകര്യം മാത്രമായിരുന്നു നല്കിവന്നിരുന്നത്. എന്നാല്‍ പിന്നീട് cross-border payments അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുകയായിരുന്നു. നിലവില്‍ ഓരോ മാസവും 4.5 ബില്യണ്‍ പൗണ്ട് cross-border payments ആയി കമ്പനി വഴി അയയ്ക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്.
പേര് മാറ്റത്തിനൊപ്പം international account അടക്കം നിരവധി മേഖലകളിലേയ്ക്ക് കൂടി Wise ചുവടുവയ്ക്കുകയാണ്. ലോകത്തെ 55 കറന്സികളിലായി ഇന്റര്‍നാഷണല്‍ മണി ട്രാന്‍സ്ഫര്‍, പത്ത് കറന്‍സികളുടെ കൈമാറ്റത്തിനായി പ്രത്യേക റിയല്‍ അക്കൗണ്ട് നമ്പര്‍ എന്നിവ കമ്പനി പ്രദാനം ചെയ്യും. പേഴ്സണല്‍ അക്കൗണ്ട്, bank feeds, mass payouts, multi-use access എന്നിവ സാധ്യമാക്കുന്ന Wise Business അക്കൗണ്ട് സൗകര്യവും ലഭ്യമാക്കുന്നുണ്ട്. Wise Platform എന്ന പേരില്‍ കമ്പനികള്‍ക്ക് ബാങ്കിങ് സേവനം തുച്ഛമായ ഫീസ് മാത്രം നല്കി, കൂടുതല്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന പദ്ധതിക്കും Wise രൂപം നല്‍കിയിട്ടുണ്ട്.