Friday, 23 April 2021

മോർട്ടഗേജ് വായ്പാ നിയമങ്ങൾ ഇല്ലായിരുന്നെങ്കിൽ ഭവന വില കുതിച്ചുയർന്നേനെ: ESRI

Updated on 24-02-2021 at 8:25 am

Share this news

ബാങ്ക് ഓഫ് അയർലണ്ടിന്റെ മോർട്ട്ഗേജ് വായ്പ നിയമങ്ങൾ ഇല്ലായിരുന്നെങ്കിൽ വീടുകളുടെ വില ഏകദേശം 9 ശതമാനം കൂടുതലായേക്കുമായിരുന്നുവെന്ന് Economic and Social Research Institute (ESRI) നടത്തിയ പഠനം.

മോർട്ട്ഗേജ് വായ്പക്കാർക്ക് ബാങ്കുകൾ എത്രത്തോളം വായ്പ അനുവദിക്കും എന്നുള്ളത് macro prudential നിയമങ്ങൾ അനുസരിച്ച് ആയിരിക്കും.

2018   മുതൽ മോർട്ട്ഗേജ് വായ്പകളുടെ ശരാശരി 8% കുറച്ചപ്പോൾ ഭവനവില 8.8% കുറഞ്ഞു, ഇത് മോർട്ട്ഗേജ് ക്രെഡിറ്റും ഭവന വിലകളും തമ്മിലുള്ള ശക്തമായ ബന്ധത്തെ സൂചിപ്പിക്കുന്നു.

സെൻട്രൽ ബാങ്കിന്റെ നിയമങ്ങൾ അനുസരിച്ച് മോർട്ട്ഗേജ്‌ ലിമിറ്റ് 70-90% ആണ്. അതേസമയം വായ്പ-വരുമാന നിയമം ഉപഭോക്താക്കളെ അവരുടെ ശമ്പളത്തിന്റെ 3½  ഇരട്ടി മാത്രം വായ്പയെടുക്കുന്നതിന് നിയന്ത്രിക്കുന്നു.

മോർട്ട്ഗേജ് നടപടികൾ നടന്നിരുന്നില്ലെങ്കിൽ കോവിഡിന് മുമ്പുള്ള വർഷത്തിൽ ഭവന വിലയുടെ അളവ് ഏകദേശം 25 ശതമാനം കൂടുതലാകുമായിരുന്നു എന്നും, macro prudential നിയമങ്ങൾ കോവിഡിന്റെ ആഘാതം കുറയ്ക്കാൻ സാമ്പത്തിക മേഖലയെ സഹായിച്ചിട്ടുണ്ടെന്ന് സെൻട്രൽ ബാങ്ക് ഡെപ്യൂട്ടി ഗവർണർ Sharon Donnerry പറഞ്ഞു.

കോവിഡ് സമയത്തും പ്രോപ്പർട്ടി മൂല്യം ശരാശരി 2.2% ഉയർന്നു. എന്നിരുന്നാലും സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്ക് പ്രകാരം ഡബ്ലിൻ റെസിഡൻഷ്യൽ പ്രോപ്പർട്ടി വില 2007 ഫെബ്രുവരിയിലെ നിരക്കിനേക്കാൾ 21.8% കുറവാണ്, അതേസമയം മറ്റ് സംസ്ഥാനങ്ങളിലെ ഭവന വിലകൾ 2007 മെയ് മാസത്തിനേക്കളും 18.1% കുറവാണ്.

comments


 

Other news in this section