സ്റ്റേഷനില്‍ വച്ച് സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് ആരോപണം നേരിടുന്ന ഗാര്‍ഡ ഓഫിസറെ അറസ്റ്റ് ചെയ്യുകയും, സസ്പെന്‍ഷനില്‍ വിടുകയും ചെയ്തതായി ഗാര്‍ഡ. ഇയാളെ ഡബ്ലിനില്‍ വച്ച് അറസ്റ്റ് ചെയ്തതായും, കേസില്‍ അന്വേഷണം നടത്തിവരികയാണെന്നും ഗാര്‍ഡ ഉന്നതവൃത്തങ്ങള്‍ അറിയിച്ചതായി Irish Independent റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം ഈ ഉദ്യോഗസ്ഥന് സ്റ്റേഷനില്‍ വച്ച് തന്നെ ലൈംഗികമായി ഉപദ്രവിച്ചതായി കാട്ടി ഒരു സ്ത്രീ ഗാര്‍ഡയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഇന്റര്‍വ്യൂ റൂമില്‍ വച്ചായിരുന്നു ഉപദ്രവമെന്ന് സ്ത്രീ പറയുന്നു. തുടര്‍ന്ന് ഗാര്‍ഡ ഇവിടെ വിശദമായ ഫൊറന്‍സിക് പരിശോധന നത്തിവരികയാണ്. എന്നാല്‍ ആരോപണം നിഷേധിച്ച ഗാര്‍ഡ ഉദ്യോഗസ്ഥനെതിരെ ഇതുവരെ കേസ് ചാര്‍ജ്ജ് ചെയ്തിട്ടില്ല.