പുതുക്കിയ Living With Covid പദ്ധതി അപര്യാപ്തം; സർക്കാരിനെതിരെ വാളോങ്ങി അയർലണ്ടിലെ പ്രതിപക്ഷ പാർട്ടികൾ

ഐറിഷ് സര്‍ക്കാരിന്റെ പുതുക്കിയ Living With Covid പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. പദ്ധതി ജനത്തിന് ആത്മവിശ്വാസം പകരേണ്ടതാണെന്ന് പറഞ്ഞ പ്രതിപക്ഷ TD-മാര്‍, സ്‌കൂളുകള്‍ തുറക്കുക, വിദേശത്ത് നിന്നെത്തുന്ന ചില യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ നടപ്പിലാക്കുക തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ പര്യാപ്തമല്ലെന്ന് വിമര്‍ശനമുയര്‍ത്തി.

അടുത്ത ആഴ്ചയോടെ ലീവിങ് സെര്‍ട്ട് വിദ്യാര്‍ത്ഥികടളടക്കമുള്ളവരുടെ ക്ലാസുകള്‍ പുനരാരംഭിക്കുമെന്നായിരുന്നു പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞിരുന്നത്. Living with Covid പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് മാര്‍ട്ടിന്‍ ഇന്ന് വൈകിട്ട് 6 മണിക്ക് തത്സമയ പ്രഭാഷണം നടത്താനിരിക്കുകയാണ്.

നിലവിലെ പദ്ധതി ജനത്തിനെ ബുദ്ധിമുട്ടിലാക്കുന്നതാണെന്നും, ലോക്ക്ഡൗണ്‍ കാരണം അനുഭവിച്ച കഷ്ടതകള്‍ വീണ്ടും തുടരുന്ന തരത്തിലാണെന്നും People Before Profit TD Richard Boyd Barrett വിമര്‍ശനമുന്നയിച്ചു. പദ്ധതിയില്‍ അപകടകരമായ പോരായ്മകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ജനത്തിന് രോഷവും, നിരാശയുമുണ്ടെന്നാണ് Sinn Fein വക്താവ് David Cullinane പറഞ്ഞത്. മന്ത്രിമാര്‍ക്കിടയില്‍ പോലും അഭിപ്രായഭിന്നത നിലനില്‍ക്കുന്നതായും അദ്ദേഹം ആരോപിച്ചു. ജനം ശക്തമായ നേതൃത്വം ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 20 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് മാത്രമായി ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നതുപോലെ സര്‍ക്കാര്‍ അപര്യാപ്തമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്നും, വിദേശത്ത് നിന്നും അയര്‍ലണ്ടില്‍ എത്തുന്ന എല്ലാവരും അഞ്ച് ദിവസത്തിന് ശേഷം PCR ടെസ്റ്റ് എടുക്കുന്ന ചട്ടം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെത്തുന്ന എല്ലാ വിദേശ യാത്രക്കാര്‍ക്കും ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്ന തരത്തില്‍ നിയമഭേദഗതി നടപ്പിലാക്കാന്‍ ബില്‍ കൊണ്ടുവരുമെന്ന് ലേബര്‍ നേതാവ് Alan Kelly വ്യക്തമാക്കി. അവശ്യ ജോലിക്കാരെ മാത്രമാണ് ഇതില്‍ നിന്നും ഒഴിവാക്കുക. പുതിയ വൈറസ് വേരിയന്റുകള്‍ ഭീഷണി സൃഷ്ടിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ നിലപാടുമായി Social Democrats TD Holly Cairns-ഉം രംഗത്തെത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: