അയർലണ്ടിൽ ഇൻഷുറൻസ് തുക കുറയ്ക്കാനുള്ള മാർഗ്ഗ നിർദേശവുമായി ജുഡീഷ്യൽ കമ്മിഷൻ; പ്രധാന നിർദേശം അറിയാം

വ്യക്തിഗത പരിക്ക് (Personal Injury) സംഭവിക്കുന്നത് മൂലമുണ്ടാകുന്ന ഇന്‍ഷുറന്‍സ് ക്ലെയിമിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക വഴി ഇന്‍ഷുറന്‍സ് തുക കുറയ്ക്കാനുള്ള നീക്കവുമായി ഐറിഷ് ജുഡിഷ്യല്‍ കൗണ്‍സില്‍. രാജ്യത്തെ 166 ജഡ്ജിമാര്‍ അടങ്ങുന്ന കൗണ്‍സില്‍ ഇത് സംബന്ധിച്ചുള്ള കമ്മിറ്റി റിപ്പോര്‍ട്ട് മാര്‍ച്ച് 6-ന് പരിഗണിക്കാനിരിക്കുകയാണ്. റിപ്പോര്‍ട്ട് ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെങ്കിലും പേഴ്‌സണല്‍ ഇന്‍ജുറിക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുക കുറയ്ക്കാനും (soft-tissue injury), അതുവഴി പോളിസി തുകയില്‍ കുറവ് വരുത്താന്‍ കഴിയുമെന്നുമുള്ള നിര്‍ദ്ദേശമാണ് റിപ്പോര്‍ട്ടില്‍ പ്രധാനമെന്ന് കരുതപ്പെടുന്നു.

അതേസമയം ഈ മാര്‍ഗ്ഗനിര്‍ദ്ദേശം കാരണം ഇന്‍ഷുറന്‍സ് ക്ലെയിം തുക കുറയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍, അത് കുറയ്ക്കാനാവശ്യമായ തരത്തില്‍ സര്‍ക്കാര്‍ നിയമം പാസാക്കേണ്ടിവരുമെന്നാണ് National Competitiveness and Productivity Council (NCPC) റിപ്പോര്‍ട്ട് പറയുന്നത്.

പൊതുജനത്തിന്റെയും, തൊഴിലാളികളുടെ liability insurance തുകയിലെ വര്‍ദ്ധന താങ്ങാന്‍ സാധിക്കുന്നതല്ലെന്ന വ്യവസായ സ്ഥാപനങ്ങളുടെ നിരന്തരമായ പരാതിയെത്തുടര്‍ന്നാണ് ജുഡിഷ്യല്‍ കമ്മിഷന്‍, കമ്മിറ്റിയെ നിയോഗിച്ച് ഇത്തരമൊരു പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ Book of Quantum എന്ന ഔദ്യോഗിക മാര്‍ഗ്ഗരേഖയുപയോഗിച്ചാണ് പരിക്ക് പറ്റുന്നതിനുള്ള ഇന്‍ഷുറന്‍സ് തുക കണക്കാക്കുന്നത്. എന്നാല്‍ ഈ രീതി കാലഹരണപ്പെട്ടതാണെന്ന് നേരത്തെ വിമര്‍ശനമുണ്ട്. പുതിയ രീതി നടപ്പിലായാല്‍ Book of Quantum നിര്‍ത്തലാക്കും.

നിര്‍ദ്ദേശം നടപ്പിലായാല്‍ Personal Injuries Assessment Board (PIAB) പരിഗണിക്കുന്ന കേസുകളും ഇനി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് കീഴില്‍ വരുത്തേണ്ടതായി വരും. ജുഡിഷ്യല്‍ കൗണ്‍സില്‍ അംഗീകാരം ലഭിച്ചാല്‍ പുതിയ മാര്‍ഗ്ഗരേഖ ജൂലൈ അവസാനത്തോടെ നിലവില്‍ വരുമെന്നാണ് പ്രതീക്ഷ. അതേസമയം ഈ മാര്‍ഗ്ഗരേഖ ഇന്‍ഷുറന്‍സ് തുക കുറയ്ക്കാന്‍ പര്യാപ്തമായേക്കില്ലെന്ന ആശങ്കയാണ് ബിസിനസ് സ്ഥാപനങ്ങള്‍ പങ്കുവയ്ക്കുന്നത്.

Share this news

Leave a Reply

%d bloggers like this: