അയർലണ്ടിൽ സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ; ആദ്യ ഘട്ടത്തിൽ ലീവിങ് സെർട്ട് വിദ്യാർത്ഥികളടക്കം തിരികെയെത്തും

പ്രൈമറി, സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ മാര്‍ച്ച് 1 മുതല്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി Norma Foley. ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കുന്നതിന് യൂണിയനുകളുമായി ധാരണയിലെത്തിയതായി മന്ത്രി കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചു. ഏപ്രില്‍ 12-ഓടെ എല്ലാ വിദ്യാര്‍ത്ഥികളെയും തിരികെ സ്‌കൂളുകളില്‍ എത്തിക്കാനാണ് ശ്രമം.

മാര്‍ച്ച് 1 മുതല്‍ പ്രൈമറി സ്‌കൂളിലെ ജൂനിയര്‍, സീനിയര്‍ ഇന്‍ഫാന്റ്‌സ്, ഫസ്റ്റ്, സെക്കന്‍ഡ് ക്ലാസുകള്‍ ആരംഭിക്കും. സെക്കന്‍ഡറി ലെവലില്‍ ആറാം വര്‍ഷക്കാര്‍ക്കും ക്ലാസുകള്‍ തുടങ്ങും. സ്‌പെഷ്യല്‍ സ്‌കൂള്‍, പ്രീ സ്‌കൂള്‍ ക്ലാസുകളും മാര്‍ച്ച് 1 മുതല്‍ ആരംഭിക്കും.

മാര്‍ച്ച് 8 മുതല്‍ മൂന്ന് മുതല്‍ അഞ്ച് വരെ പ്രായക്കാര്‍ക്കുള്ള Childhood Care-കള്‍ തുറക്കും.

പ്രൈമറി സ്‌കൂളുകളിലെ ബാക്കി വിദ്യാര്‍ത്ഥികള്‍ (third, fifth class) മാര്‍ച്ച് 15-ഓടെ തിരികെയെത്തും. ഒപ്പം സെക്കന്‍ഡറി ലെവലില്‍ fifth class വിദ്യാര്‍ത്ഥികളും.

മാര്‍ച്ച് 29 മുതല്‍ ആറ് വയസുവരെയുള്ള കുട്ടികള്‍ക്കായുള്ള early learning care-കള്‍ തുറക്കും. ഒപ്പം school-age childcare service-കളും പ്രവര്‍ത്തനമാരംഭിക്കും.

ഏപ്രില്‍ 12-ഓടെ first, fourth year സെക്കന്‍ഡറി വിദ്യാര്‍ത്ഥികളും തിരികെ സ്‌കൂളുകളിലെത്തും.

സ്‌കൂളുകളില്‍ കോവിഡ് ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ആരോഗ്യവകുപ്പും HSE-യും വ്യക്തമാക്കിയതായി മന്ത്രി Foley പറഞ്ഞു. സ്‌കൂളുകളെ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും അവര്‍ വ്യക്തമാക്കി. കോവിഡ് ലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലയയ്ക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ additional needs വേണ്ട വിദ്യാര്‍ത്ഥികളെ വേണ്ടവിധം പരിഗണിച്ചില്ലെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: