പ്രവാസി കൊള്ളയ്‌ക്കെതിരെ ഐ.ഒ.സി/ഒ.ഐ.സി.സി അയർലണ്ട് പ്രതിഷേധം

ഡബ്ലിന്‍: പ്രവാസികള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോവിഡ് പരിശോധനാ നയത്തിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ആളിക്കത്തുന്നു. കോവിഡ് മഹാമാരിയുടെ തളര്‍ച്ചയില്‍ നിന്നും സ്വന്തം നാട്ടില്‍ എത്താന്‍ ആഗ്രഹിക്കുന്ന പാവം പ്രവാസികളില്‍ നിന്നും, പണം കൊള്ളയടിച്ച്, പിടിച്ചുപറി നടത്തുന്ന രീതി കണ്ട് ഭയന്നിരിക്കുകയാണ് പാവം പ്രവാസികള്‍. 3 ദിവസത്തിനുള്ളില്‍ രണ്ട് പ്രാവശ്യം കൈയില്‍ നിന്ന് പണം മുടക്കി കോവിഡ് ടെസ്റ്റ് നടത്തേണ്ട ഗതികേടിലാണ് പാവം പ്രവാസികള്‍. ഭാരത സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍ പ്രകാരം വിദേശത്ത് നിന്നും RTPCR ടെസ്റ്റ് കഴിഞ്ഞെത്തുന്നവര്‍, നാട്ടിലും വീണ്ടും സ്വന്തം ചെലവില്‍ ടെസ്റ്റിന് വിധേയരാകണം എന്നുള്ള തീരുമാനത്തിനെതിരെയാണ് പ്രവാസി ഇന്ത്യക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്.

ഇതിനെതിരെ എല്ലാ പ്രവാസികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് ഐ.ഒ.സി/ഒ.ഐ.സി.സി ഭാരവാഹികളായ M.M. ലിങ്ക് വിന്‍സ്റ്റാര്‍, സാന്‍ജോ മുളവരിക്കല്‍, P.M. ജോര്‍ജ്ജ് കുട്ടി, റോണി കുരിശിങ്കല്‍ പറമ്പില്‍, പ്രശാന്ത് മാത്യു, ഫ്രാന്‍സിസ് ജേക്കബ്, ബേസില്‍ ലക്‌സിലിവ്, സുബിന്‍ ഫിലിപ്, കുരുവിള ജോര്‍ജ്ജ് എന്നിവര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രിക്കും, കേരളാ മുഖ്യമന്ത്രിക്കും അടിയന്തര സന്ദേശമയയ്ക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: