മുട്ടുമടക്കി സർക്കാരും; ഐറിഷ് പാർലമെന്റ് കെട്ടിടം ഭരിക്കുന്നത് എലികൾ

ഐറിഷ് പാര്‍ല്‌മെന്റ് കെട്ടിടമായ Leinster House-ല്‍ വന്‍ എലി ശല്യം. കെട്ടിടത്തിനകത്ത് തലങ്ങും വിലങ്ങും ഓടുന്നതിന് പുറമെ മുറികള്‍ക്കകത്തും, സെനറ്റര്‍ ഓഫീസിനകത്തുമെല്ലാം ചത്ത എലികളെയും കണ്ടെത്തി. ടോയ്‌ലറ്റിലും മറ്റുമായി എലിക്കാഷ്ഠവും ഉണ്ട്.

2018 മുതല്‍ തന്നെ കെട്ടിടത്തില്‍ എലി ശല്യമുണ്ട്. കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കാവും ഇത് നയിക്കുകയെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷത്തിനിടെ 100,000 യൂറോയിലേറെ എലി ശല്യം ഇല്ലാതാക്കാനായി സര്‍ക്കാര്‍ മുടക്കിയിട്ടും, കെട്ടിടത്തില്‍ അവ സൈ്വര്യവിഹാരം തുടരുകയാണ്. മാത്രവുമല്ല ഓരോ വര്‍ഷവും ഇതിനായി മുടക്കുന്ന തുക വര്‍ദ്ധിച്ചുവരികയുമാണ്.

മുന്‍വര്‍ഷങ്ങളില്‍ പെസ്റ്റ് കണ്‍ട്രോള്‍ വിദഗ്ദ്ധര്‍ പാര്‍ലമെന്റ് കെട്ടിടത്തിലെ വിവിധയിടങ്ങളിലായി കെണികള്‍ സ്ഥാപിച്ച് ഏതാനും എലികളെ പിടികൂടിയിരുന്നു. എന്നാല്‍ ശല്യം കുറഞ്ഞില്ല. ഒരു തവണ ശല്യം കാരണം കെട്ടിടത്തിലെ ജലവിതരണ സംവിധാനം അടയ്‌ക്കേണ്ടതായും വന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് Food Safety Authority of Ireland (FSAI) സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: