ഡബ്ലിൻ സിറ്റി സെന്ററിൽ കൗൺസിൽ വക മനോഹരമായ ഇരിപ്പിടങ്ങൾ; മറ്റിടങ്ങളിലും വേണമെന്ന ആവശ്യവുമായി നാട്ടുകാർ

ഡബ്ലിന്‍ സിറ്റി സെന്ററിലെ പുതിയ പൊതു ഇരിപ്പിടങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണം. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് Clarendon Street-ല്‍ കൗണ്‍സില്‍ പുതിയ ഇരിപ്പിടങ്ങള്‍ ആധുനിക രീതിയില്‍ നിര്‍മ്മിച്ചത്. ഇതിന്റെ ഭാഗമായി പുതിയ ബെഞ്ചുകളും സ്ഥാപിച്ചു. ഒപ്പം നടപ്പാതയും, carriageway-യും നവീകരിച്ചു.

ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ Road Design & Construction വിഭാഗമാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയത്. City Architects & Dublin City Council Parks and Biodiversity സഹായം നല്‍കി.

മനോഹരമായ ഇരിപ്പിടങ്ങളാണ് ഇവയെന്നാണ് ജനങ്ങളുടെ പ്രതികരണം. നഗരത്തില്‍ ഇത്തരം കൂടുതല്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: