അയർലണ്ടിൽ Conveyancer തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യവുമായി മന്ത്രി McEntee

2021-ലെ Justice Plan-ന്റെ ഭാഗമായി അയര്‍ലണ്ടില്‍ conveyancer തസ്തിക സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് നീതിന്യായ വകുപ്പ് മന്ത്രി Helen McEntee, Legal Services Regulatory Authority (LSRA) -ക്ക് കത്തയച്ചു. ഉപഭോക്താക്കള്‍ക്കും, ബിസിനസുകാര്‍ക്കുമുള്ള നിയമപരമായ ചെലവുകള്‍ കുറയ്ക്കുക എന്നതാണ് ഈ തസ്തിക സൃഷ്ടിക്കുന്നത് വഴി ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

വസ്തുവകകള്‍ കൈമാറ്റം ചെയ്യുക എന്നത് നാമെല്ലാവരും ജീവിത്തില്‍ വല്ലപ്പോഴുമെങ്കിലും ചെയ്യുന്നതാണെന്നും, അതിനാല്‍ത്തന്നെ ഈ രംഗത്ത് പുനരുദ്ധാരണം ആവശ്യമാണെന്നും ഇതുമായി ബന്ധപ്പെട്ട് മന്ത്രി വ്യക്തമാക്കി. Conveyancer തസ്തിക സൃഷ്ടിക്കുക വഴി നിയമപരമായ കാര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലണ്ട്, ന്യൂസിലാന്റ്, ഓസ്‌ട്രേലിയയിലെ മിക്ക സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ conveyancer തസ്തിക നിലവിലുണ്ട്. വസ്തുവകകള്‍ കൈമാറ്റം ചെയ്യുമ്പോഴും വില്‍ക്കുമ്പോഴും നിയമോപദേശവും സഹായവും നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. ആവശ്യം പരിഗണിച്ച LSRA, 18 മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Share this news

Leave a Reply

%d bloggers like this: