യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം വി. ഡി സതീശൻ MLA നിർവ്വഹിക്കും.

ഡബ്ലിൻ: മാർച്ച് 6ാം തീയതി ശനിയാഴ്ച വൈകിട്ട് അയർലൻഡ് സമയം വൈകിട്ട് 4:30-ന് വി ഡി സതീശൻ MLA അയർലന്റിലേയും യൂറോപ്പിലെയും തെരഞ്ഞെടുപ്പ് പ്രചരണ ഉദ്ഘാടനം സൂം മീറ്റിംഗിലൂടെ നിർവ്വഹിക്കും. യോഗത്തിൽ വിശിഷ്ടാതിഥിയായി മുൻ മന്ത്രി ഷിബു ബേബി ജോൺ പങ്കെടുക്കും. മുഖ്യപ്രഭാഷണം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് നിർവ്വഹിക്കും. എല്ലാ യു ഡി എഫ് പ്രവർത്തകരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐഒസി/ ഒഐസിസി പ്രസിഡന്റ് എം.എം ലിങ്ക് വിൻസ്റ്റർ ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ എന്നിവർ അറിയിച്ചു.

യുഡിഎഫ് അയർലൻഡ് ഭാരവാഹികളായി ചെയർമാൻ ഫവാസ് മാടശ്ശേരി (KMCC), ജനറൽ കൺവീനർ  പ്രശാന്ത് മാത്യു (OICC), ജോയിന്റ് കൺവീനർ പി എം ജോർജ്ജ് കുട്ടി, ജിനറ്റ് ജോർജ്ജ് (കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്), റോണി കുരിശിൻപറമ്പിൽ, ജിയോ മാലോ, ബേസിൽ ലെക്സ്ലിപ് , ഫ്രാൻസിസ് ജേക്കബ്, സുബിൻ ജേക്കബ്, കുരുവിള ജോർജ്ജ് തുടങ്ങി 25 അംഗ കമ്മിറ്റിക്ക് രൂപം നൽകി.

Share this news

Leave a Reply

%d bloggers like this: