അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസി ഡബ്ലിൻ മാർച്ച് 8ന് നടത്തുന്ന വെബിനാറിൽ പങ്കെടുക്കുന്നവർ ആരെന്നറിയാമോ?

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസി ഡബ്ലിൻ നടത്തുന്ന വെബിനാർ മാർച്ച് 8ന് നടക്കും.

10:30 മുതൽ 11:30 വരെ നടക്കുന്ന ഒന്നാം സെഷൻ സാമൂഹിക നിലനിൽപ്പിൽ സ്ത്രീകളുടെ പുരോഗമനപരമായ പങ്ക് എന്ന വിഷയത്തിൽ നടക്കും. ഇന്ത്യൻ അംബാസഡർ സന്ദീപ് കുമാർ നയിക്കുന്ന സെഷനിൽ, ട്രിനിറ്റി കോളേജിലെ ആധുനിക ചരിത്രാധ്യാപിക Prof Jane Ohlmeyer, എഴുത്തുകാരി കാവേരി മാധവൻ, Biocon CMDയും ബംഗളൂരുവിലെ അയർലന്റ് CGയുമായ കിരൺ മസൂംദാർ ഷാ, ഡോക്ടറും 1966ലെ ആദ്യ ഇന്ത്യൻ – ഏഷ്യൻ മിസ്സ് വേൾഡുമായ ഡോ. റീത്ത ഫാരിയ എന്നിവർ പങ്കെടുത്ത് സംസാരിക്കും.

11:30 മുതൽ 12:30 വരെ നടക്കുന്ന രണ്ടാം സെഷനിൽ വെല്ലുവിളികളിൽ നിന്നും അവസരം സൃഷ്ട്ടിക്കൽ കോവിഡാനന്തര വനിതാ കാഴ്ചപ്പാടുകളിൽ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കും. ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റിയിലെ അയർലൻഡ് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഡയറക്ടറും ഇന്ത്യൻ പൊളിറ്റിക്സ് ആൻഡ് ഫോറിൻ പോളിസി അധ്യാപികയുമായ Asst. Prof. Jivanta Schottli ചർച്ച നയിക്കും. ഡബ്ലിൻ വെസ്റ്റ് കൗൺസിലർ പൂനം റാണെ, ഷബ്ര പ്ലാസ്റ്റിക്ക്സ് ആൻഡ് റീസൈക്കിൾസ് ലിമിറ്റഡ്, Monaghanലെ റിത ഷാ, യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിനിലെ ആർട്ട് ഹിസ്റ്ററി അധ്യാപികയായ Prof. Kathleen Chakraborty, മൈക്കൽ ഡെവിറ്റ് മ്യൂസിയം ക്യുറേറ്ററായ Yvonne Corcoran Loftus എന്നിവർ സംസാരിക്കും.

Share this news

Leave a Reply

%d bloggers like this: