154,000 യൂറോ ശമ്പളമുള്ള തന്നെ ജോലിയെടുക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി Maynooth University പ്രൊഫസർ

യൂണിവേഴ്സിറ്റിയിലെ ആരോഗ്യം, സുരക്ഷാ എന്നീ കാര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് തന്നെ University
അധികൃതർ കഴിഞ്ഞ നാലര വർഷമായി ജോലി ചെയ്യാൻ സമ്മതിക്കുന്നില്ലെന്ന പരാതിയുമായി അധ്യാപകൻ. Maynooth University-യിലെ സ്കൂൾ ഓഫ് ബിസിനസ് പ്രൊഫസറായ Robert Galavan ആണ് ലേബർ കോർട്ടിൽ പരാതിയുന്നയിച്ചിരിക്കുന്നത്. തന്നോടുള്ള പ്രതികാരമായി, തന്നെ തരം താഴ്ത്തി Edward M Kennedy Institute for Conflict Intervention വിഭാഗത്തിലേക്ക് 2016 മുതൽ മാറ്റിയെന്നും അദ്ദേഹം ആരോപിക്കുന്നു. തനിക്ക് വൈദഗ്ധ്യം ഉള്ള വിഷയത്തിൽ നിന്നും മാറ്റിയാണ് ഇപ്പോൾ ഉള്ള നിയമനം എന്നും അദ്ദേഹം ലേബർ കോടതിയിൽ വ്യക്തമാക്കി.

2016-ൽ യൂണിവേഴ്സിറ്റി പ്രസിഡന്റ് ആയ Philip Nolan-ന്റെ ഉത്തരവ് പ്രകാരം സ്ഥാന മാറ്റം ലഭിച്ചത് മുതൽ തനിക്ക് കൃത്യമായി ഒന്നും ചെയ്യാനില്ലെന്നും, അതിനാൽ വീട്ടിൽ ഇരുന്നാണ് ജോലി ചെയ്യുന്നതെന്നും പ്രൊഫസർ Galavan (55) വ്യക്തമാക്കി. അതിനാൽ തന്നെ തനിക്ക് റിസർച്ച് ഗ്രാന്റിന് അപേക്ഷിക്കാൻ പറ്റുന്നില്ല. നടപടി കാരണം പലരും തന്നെ തെറ്റിദ്ധരിച്ചെന്നും, തന്നെ പിരിച്ചു വിട്ടു എന്നോ, താൻ മറ്റെന്തെങ്കിലും പ്രശനം ഉണ്ടാക്കിയെ ന്നും സംശയിച്ചു എന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്സിറ്റിയിലെ സുരക്ഷയെ കുറിച്ച പ്രൊഫസർ പറഞ്ഞത്
Protected Disclosures Act 2014-ന്റെ ലംഘനം ആണെന്നായിരുന്നു യൂണിവേഴ്സിറ്റി അധികൃതരുടെ ഭാഗം. ഇതിനെതിരെയാണ് പ്രൊഫസറുടെ അപ്പീൽ. സ്‌കൂൾ ഓഫ് ബിസിനസ് തലവനായ പ്രൊഫ. Peter McNamara-യുമായി, പ്രൊഫ. Galavan-നുള്ള അഭിപ്രായവ്യത്യാസം കാരണമാണ് നടപടിയെന്നും യൂണിവേഴ്സിറ്റി അധികൃതർ വിശദീകരിക്കുന്നു. എന്നാൽ ഇത് ശരിയല്ല എന്നാണ് പ്രൊഫസർ പറയുന്നത്. പരിധിയിലധികം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ക്ളാസുകൾ നടത്തുന്നത് ആരോഗ്യം, സുരക്ഷ എന്നിവയെ ബാധിക്കുമെന്ന് കാട്ടി വകുപ്പ് തലവന് മെയിൽ അയക്കുകയാണ് പ്രൊഫസർ Galavan ചെയ്തത് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷക കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഈ ആശങ്കകൾ McNamara തള്ളിയിരുന്നു.

കൂടുതൽ വിചാരണയ്ക്കായി കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: