ഡബ്ലിനിൽ കാറിടിച്ച് പരിക്കേറ്റ യുവതിക്ക് ഭീമൻ തുക നഷ്ടപരിഹാരം

ഡബ്ലിൻ നഗരത്തിൽ വച്ച് കാറിടിച്ച് പരിക്കേറ്റ സ്ത്രീക്കുള്ള നഷ്ടപരിഹാര തുക വർധിപ്പിച്ച് അപ്പീൽ കോടതി. നേരത്തെ 256,000 യൂറോ നൽകാനുള്ള ഹൈക്കോടതി വിധിക്കെതിരെ ചൈനീസ് പൗരയായ Cheng Zhang (37) അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു

2011 ഏപ്രിൽ 17-നു ആണ് ഡബ്ലിനിലെ Merrion Row/Merrion Street Upper ജംങ് ഷനിൽ വച്ച് റോഡ് ക്രോസ് ചെയ്യുകയായിരുന്ന Zhang-നെ കാർ ഇടിക്കുന്നത്. വാഹനം പോകാൻ പച്ച ലൈറ്റ് കത്തിയിരിക്കുകയായിരുന്നെന്നും, കാൽ നട യാത്രക്കാർക്കുള്ള ലൈറ്റ് ചുവപ്പ് ആയിരുന്നെന്നും നിരീക്ഷിച്ച ഹൈക്കോടതി, ഡ്രൈവർ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരുന്നു എന്നതിനാൽ 55% തെറ്റ് ഡ്രൈവറായ Stephen ഫാറൽ-ന്റേത് ആണെന്നും, 45% തെറ്റ് Zhang-ന്റേതാണെന്നും വിധിച്ചു. തുടർന്ന് ആകെ നഷ്ടപരിഹാര തുകയായ 465,000 യൂറോയിൽ 256,000 യൂറോ Zhang-ന് നല്കാൻ വിധിച്ചു. എന്നാൽ ഇത് പോരെന്നും 100% തെറ്റും ഡ്രൈവറുടേത് ആണെന്നും കാട്ടി അവർ അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു.

തുടർന്ന് 80% തെറ്റ് ഡ്രൈവരുടേതും, 20% തെറ്റ് Zhang-ന്റേതും എന്നു വിധിച്ച കോടതി 372,000 യൂറോ ആയി നഷ്ടപരിഹാര തുക ഉയർത്തി.
കാർ ഇടിച്ചതിനെത്തുടർന്ന് തെറിച്ചു വീണ Zhang-ന്റെ കാലുകൾ, ഇടുപ്പ്, തല എന്നിവിടങ്ങളിൽ പരിക്ക് പറ്റി. ആ ഷോക്കിനെ തുടർന്ന് മാനസികമായ കഷ്ടതകൾ അനുഭവിച്ചതായും അവർ കോടതിയിൽ പറഞ്ഞു. ആദ്യം അഭിഭാഷകൻ മുഖേന ആയിരുന്നെങ്കിലും പിന്നീട് Zhang തന്നെ സ്വന്തം കേസ് വാദിക്കുകയായിരുന്നു.

കാൽ നട പാടില്ലെന്ന് കാണിക്കുന്ന ചുവപ്പ് ലൈറ്റ് അപകട സമയത്ത് തെളിഞ്ഞിരുന്നു എന്ന് കാണിക്കുന്ന സിസിടിവി ഫൂട്ടേജുകൾ ഒന്നും തെളിവായി ലഭിക്കാത്ത കാര്യവും അവർ വാദത്തിനിടെ ചൂണ്ടിക്കാട്ടി. എന്നാൽ വാഹങ്ങൾക്ക് കടന്നു പോകാനുള്ള പച്ച ലൈറ്റ് കണ്ടു കാർ മുൻപോട്ടെടുത്തതിന് തൊട്ടടുത്ത നിമിഷം ലൈറ്റ് ഓറഞ്ച് ആവുകയായിരുന്നെന്നും, അതിനാൽ പൂർണമായും ഡ്രൈവറെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: