കോവിഡ് രോഗബാധയ്ക്ക് ശേഷം പ്രതിരോധശേഷി എത്ര നാൾ നീണ്ടു നിൽക്കും? HIQAയുടെ റിപ്പോർട്ട് പുറത്ത്.

The Health Information and Quality Authority (HIQA) കോവിഡ് 19ന് ശേഷം ആരോഗ്യ സ്ഥിതികൾ എത്ര നാൾ നിൽക്കും എന്നതിനെക്കുറിച്ച് വിശദമായ ഒരു റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നു. Covid 19 Expert Advisory Group വലിയ ദീർഘകാല പഠനങ്ങൾ നടത്തിയും വിദഗ്ധരുടെ അഭിപ്രായങ്ങളും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പ്രതിരോധശേഷിയെക്കുറിച്ചും വീണ്ടും രോഗബാധ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചുമുള്ള HIQAയുടെ അഞ്ചാമത്തെ പഠനമാണിത്.

കോവിഡ് ബാധയ്ക്ക് ശേഷം ആറ് മാസത്തിനുള്ളിൽ വീണ്ടും രോഗബാധയുണ്ടാകാൻ സാധ്യത വളരെ കുറവാണെന്നും ഈ കാലയളവിൽ ശരീരത്തിൽ കോവിഡ് പ്രതിരോധ ശേഷി നിലനിൽക്കുമെന്നും NPHETയെ ധരിപ്പിച്ചതായി Health Technology Assessment ഡയറക്ടറും HIQA ഡെപ്യൂട്ടി CEOയുമായ Dr Máirín Ryan പറഞ്ഞു. നിലവിൽ കോവിഡ് ബാധിച്ചതിന് ശേഷം 12 ആഴ്ചകൾ മാത്രമേ പ്രതിരോധ ശേഷി നിലനിൽക്കൂ എന്നാണ് നിർദ്ദേശം കൊടുത്തിരിക്കുന്നത്.

ഡിസംബർ 2020ന് മുന്പേയാണ് HIQA പഠനങ്ങളെല്ലാം നടത്തിയത്. വാക്സിൻ വിതരണം കൂടിയ സാഹചര്യത്തിലും പുതിയ ഇനം കോവിഡ് പലരിലും വ്യാപകമായി സ്ഥിരീകരിച്ചിരുന്നു. ഈ അടിസ്ഥാനത്തിൽ പ്രതിരോധ ശേഷിയെ കുറിച്ചുള്ള പഠനങ്ങളും കണ്ടെത്തലുകളും എല്ലാ വിഭാഗം ജനങ്ങളും ബാധകമാവില്ലെന്നും പ്രത്യേകിച്ച് മുതിർന്നവർക്ക് വീണ്ടും രോഗബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും HIQA മുന്നറിയിപ്പ് നൽകി.

Share this news

Leave a Reply

%d bloggers like this: