അയർലൻഡ് മൈഗ്രന്റ് റൈറ്റ്സ് സെന്ററിൽ കേസ് വർക്കറാകാൻ താൽപര്യമുണ്ടോ? അപേക്ഷകൾ ക്ഷണിക്കുന്നു

മറ്റു രാജ്യങ്ങളിൽ നിന്നും അയർലൻഡിൽ എത്തിയിട്ടുള്ള ജോലിക്കാർക്കും കുടുംബങ്ങൾക്കും നീതിയും സമത്വവും നൽകാനുള്ള സംഘടനയാണ് മൈഗ്രന്റ് റൈറ്റ്സ് സെന്റർ അയർലൻഡ് (MRCI). Anti Trafficking and Labour Exploitation എന്ന വിഭാഗത്തിൽ കേസ് വർക്കറാകാൻ താൽപര്യമുള്ളവരെ MRCI ക്ഷണിക്കുന്നു.

ചുഷണവും അനീതിയും കണ്ടാൽ എതിർപ്പ് പ്രകടിപ്പിക്കാനും അവയെ വേണ്ടരീതിയിൽ നേരിടാനും കഴിവുള്ളവരെയാണ് MRCI-ക്ക് ആവശ്യം.

ജോലി, താമസം, സാമൂഹ്യ ക്ഷേമം തുടങ്ങി നിരവധി പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടുക. Human trafficking കേസുകൾ ആഴത്തിൽ പഠിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കുക. Trafficking-നും ചൂഷണത്തിനും വിധേയരായവർക്ക് വേണ്ടി നിയമപരമായും അല്ലാതെയും പ്രവർത്തിക്കുക. കേസ് വർക്ക് മീറ്റിംഗുകളുടെയും മറ്റുള്ള മീറ്റിംഗുകളുടെയും സുഗമമായ നടത്തിപ്പിൽ പങ്കാളിയാവുക. കേസ് മാനേജ്മെന്റ് സിസ്റ്റത്തിലേക്ക് അവശ്യമായ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക. MRCI-യുടെ പ്രവർത്തനങ്ങൾക്കായി റിപ്പോർട്ടുകൾ തയ്യാറാക്കുക എന്നിവ ജോലിയുടെ പരിധിയിൽ ഉൾപ്പെടും.

നിയമം, മനുഷ്യാവകാശം, സാമൂഹിക ശാസ്ത്രം എന്നിവയിൽ ബിരുദമോ തുല്യതാ സർട്ടിഫിക്കറ്റുകൾ ഉള്ളവർ. കേസ് വർക്കുകളിൽ മുൻ പരിചയം. വേഗതയേറിയ സാഹചര്യത്തിലും സമ്മർദ്ദത്തിലും പ്രവർത്തിക്കാനുള്ള കഴിവ്. മികച്ച സംഘടനാ പാടവം. മികച്ച രീതിയിൽ ആശയവിനിമയം നടത്താനുള്ള കഴിവ്. Data Protection നിയമങ്ങളെക്കുറിച്ചുള്ള അറിവ് എന്നീ കഴിവുകൾ അപേക്ഷകർക്ക് ഉണ്ടാവേണ്ടതാണ്.

€34800 മുതൽ €38800 വരെയാണ് ശമ്പളം. പരിചയം ശമ്പളനിർണയത്തിൽ മുഖ്യ ഘടകമാണ്.

ഡബ്ലിനിലും മറ്റു ചില ഒറ്റപ്പെട്ട പ്രദേശങ്ങളും ആയിരിക്കും ജോലി സ്ഥലം.

മെയ് 2021 മുതലാണ് ജോലി തുടങ്ങുക.

ആഴ്ചയിൽ നാലു ദിവസമാണ് ജോലി. 28 മണിക്കൂർ ഓഫീസ് ജോലിയും അധികസമയം ജോലിയും ഉണ്ടാകും.

ഏപ്രിൽ 26 മുതലായിരിക്കും ഇന്റർവ്യൂ നടക്കുക.

ആപ്ലിക്കേഷൻ hr@mrci.ie എന്ന ഇ-മെയിൽ വിലാസത്തിൽ ഏപ്രിൽ 19 ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി അയച്ചിരിക്കണം

Share this news

Leave a Reply

%d bloggers like this: