പലിശ എങ്ങനെ വില്ലനാകുന്നു ?

പേർസണൽ ഫിനാൻസ് വിഷയത്തിൽ എല്ലാവര്‍ക്കും അവരവരുടെ സ്വന്തം കാഴ്ചപ്പാട് കാണും. ഒരു ലക്ഷം യൂറോ കൊടുത്തു  വാങ്ങുന്ന ലംബോർഗിനി ചിലർക്ക് മണ്ടൻ ഇൻവെസ്റ്റ്മെന്റ് ആകും. പക്ഷെ മറ്റു ചില ആളുകൾക്ക്  ജീവിതത്തിന്റെ ലക്ഷ്യം എന്നും പറയാം.

പണം ഒരു ലഭ്യത കുറവുള്ള കമ്മോഡിറ്റി ആണ്. അത് കൊണ്ട് പണം കൂടുതൽ വേണ്ടി വരുമ്പോഴും  അതുപോലെ  പണം  നിക്ഷേപിക്കാനും പലിശ ഒരു വലിയ അളവ് കോലാണ്.

ഈ ആർട്ടിക്കിൾ ഉദ്ദ്യേശിക്കുന്നതു  കുറഞ്ഞു വരുന്ന പലിശയുടെ  ബെനിഫിറ്റ് നമ്മൾ അനുഭവിക്കുന്നുണ്ടോ എന്ന ഒരു അവലോകനം ആണ്. താഴെ തന്ന ലിങ്ക് അതിന്റെ ഒരു വീഡിയോ അവതരണം തന്നെ.

ലോണുകൾ

കാലാവധി നീണ്ട ലോണും കുറഞ്ഞ ലോണും എന്നിങ്ങനെ  രണ്ടുതരമാണല്ലോ . മോർട്ടഗേജ് ലോൺ ഒരു ലോങ്ങ് ടെം  ലോൺ ആണ്. കൂടുതൽ പേർസണൽ ലോണുകളും  നിർമ്മിച്ചിരിക്കുന്നത് കുറഞ്ഞ കാലാവധിയുടേതാണ്. ഒരു ആസ്തിയുടെ മേൽ ഉള്ള ലോണുകൾ പൊതുവെ ലോങ്ങ് പീരീഡ് ആയിരിക്കും. ഉദാഹരണം വീട് വായ്പ/ മോർട്ടഗേജ് .
പലിശ ശരിക്കും കുറഞ്ഞോ ?കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്കുകൾ പൂജ്യം നിരക്കില്‍  അടുത്ത് വച്ചിരിക്കുന്നതിനാൽ റീറ്റെയ്ൽ ബാങ്കുകളും ഇപ്പോൾ  നിരക്കുകൾ കുറച്ചു കാണുന്നു. എന്നിരിക്കിലും ഐറിഷ് ബാങ്കുകളുടെ പലിശ മറ്റു യൂറോപ്യൻ ബാങ്കുകളേക്കാൾ കൂടുതലാണ് . മാർജിനുകൾ കൂടുതലായി ചാർജ് ചെയ്യപ്പെടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. അത് പോലെ  നിരക്കുകൾ ഓട്ടോമാറ്റിക്ക് ആയി മെച്ചപ്പെടുന്നില്ല. അതിനു നമ്മൾ തന്നെ മുൻകൈ എടുത്തു ലോണുകൾ പുനർനിർണയം ചെയ്യണം. 

മോർട്ടഗേജ് സ്വിച്ച് സമയാസമയങ്ങളിൽ ചെയ്യുന്ന മൂലം ഈ കറന്റ് റേറ്റ് ബെനിഫിറ്റ് നമുക്കും നേടാം. ഇനി  പേർസണൽ ലോണിൽ  പലിശ കൂടുതൽ  ആണെങ്കിൽ കയ്യിൽ ഉള്ള എക്സ്ട്രാ സേവിങ്സ് കൊണ്ട്  ലോൺ അടച്ചു തീർക്കുകയോ മോർട്ടഗേജ് സ്വിച്ച് സമയത്തു അതിലേക്കു കൊള്ളിക്കുകയോ ആകാം.

സേവിങ്സ്

ഏതൊരു കുടുംബത്തിനും ഒരു എമർജൻസി ഫണ്ട് ആവശ്യം ആണ്. പൊതുവെ മൂന്നു മുതൽ ആറ്  മാസം വരെ  ഉള്ള ചിലവിനുള്ള  ഫണ്ടിനെ നമുക്ക് എമർജൻസി ആവശ്യം എന്ന് കരുതാം. എന്നാൽ അതിൽ കൂടുതൽ കയ്യിൽ ഉണ്ടെങ്കിൽ അതിനെ ഇൻവെസ്റ്റ്മെന്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. നിക്ഷേപത്തിന് മുൻപ് തീർച്ചയായും രണ്ടു കാര്യങ്ങൾ ആണ് നിക്ഷേപകർ നോക്കേണ്ടത് . 1. ബാങ്ക് അക്കൗണ്ടിനെക്കാൾ നല്ല ലാഭ സാധ്യത ഉണ്ടോ ? 2. അതുപോലെ തന്നെ നിക്ഷേപത്തിൽ വരാവുന്ന റിസ്ക് നമുക്ക് യോജിച്ചതാണോ ?റിസ്കും ലാഭവും ഒരേ ദിശയിൽ പോകുന്ന കാര്യങ്ങൾ ആയതിനാൽ അയർലണ്ടിൽ ചെയ്യുന്ന ഓരോ ഇൻവെസ്റ്റ്മെന്റ് നിക്ഷേപത്തിന് മുൻപും ഉപഭോക്താവിന്റെ റിസ്ക് എടുക്കാനുളള കപാസിറ്റി ഫിനാൻഷ്യൽ അഡ്വൈസർ അളന്നെ മതിയാവൂ. ഇത് ഒരു  ഉപഭോഗ്താവിന്റെ പ്രൊട്ടക്ഷൻ ആവശ്യം കൂടി ആണ്.
ധാരാളം സേവിങ്സ് പ്ലാനുകൾ ബാങ്ക് ഡെപോസിറ്റിനെ അപേക്ഷിച്ചു മെച്ചപ്പെട്ട  വളർച്ച തരുന്ന ഫണ്ടുകളിലൂടെ ചെയ്യാൻ കഴിയും. ഓരോ ആവശ്യങ്ങളുടെ സമയ ക്രമം അനുസരിച്ചു നിങ്ങളുടെ അഡ്വൈസർ അതിനുള്ള ഓപ്ഷൻസ്  തരും. ഉദാഹരണത്തിന് ഒരു പെൻഷൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് ദീർഘ കാലത്തേക്കുള്ള നിക്ഷേപം ആണ്. വളർച്ചയും അതുപോലെ ടാക്സ് റീലീഫ്ഉം ഉള്ളതിനാൽ വളരെ സാമ്പത്തിക ലാഭം മൊത്തത്തിൽ തരുന്ന പ്ലാന്‍ ആണ് പെൻഷൻസ് . എന്നിരിക്കിലും ഇവിടെയും നിങ്ങൾക്ക്  ഇൻവെസ്റ്റ്മെന്റ് റിസ്കുകൾ പൂർണമായി ഒഴിവാക്കാൻ ആകില്ല.

കുട്ടികളുടെ എഡ്യൂക്കേഷൻ ആവശ്യങ്ങൾ, ഭാവിയിലെ വീട് വാങ്ങൽ തുടങ്ങിയ കാര്യങ്ങൾക്കാണ്‌ പൊതുവെ മ്യൂച്ചൽ ഫണ്ട് അടിസ്ഥാനം ആക്കിയുള്ള സേവിങ്സ് പ്ലാൻ ആളുകൾ ചേരുന്നത്. അടുത്ത കാലത്തായി ബാങ്ക് പലിശ എന്ന ആശയം കലഹരണ പെട്ടതിനാൽ ഇത്തരം പ്ലാനുകളുടെ ആവശ്യം ധാരാളമായി വന്നുകാണുന്നു.

ബിസിനസ് (കോർപ്പറേറ്റ് ) സേവിങ്സ്

ബിസിനസ് കസ്റ്റമർ  അക്കൗണ്ടുകൾക്ക്‌ ഇപ്പോൾ ഒരു വിധം എല്ലാ ഐറിഷ്  ബാങ്കുകളും നെഗറ്റീവ് പലിശ തുടങ്ങിയിട്ടുണ്ട്. ഇതിനർത്ഥം നമ്മുടെ പൈസ സേഫ് ആയി സൂക്ഷിക്കാൻ ബാങ്കുകൾക്ക് അങ്ങോട്ട് പൈസ കൊടുക്കേണ്ടി വരും.

ധാരാളം ബിസിനസ് അക്കൗണ്ടുകാർ ഇത് മൂലം  മറ്റു ഓപ്ഷൻസ് തേടിക്കൊണ്ടിരിക്കുന്നു. ഇതിൽ കോർപ്പറേറ്റ് ബോണ്ടുകൾ ഒരു നല്ല അവസരം ഒരുക്കും എന്നാണ് പൊതുവെ ഉള്ള പറച്ചിൽ . ബാങ്ക് അക്കൗണ്ടിൽ കുറവ് വരുന്നതിനേക്കാൾ, ഒരു  ചെറിയ ഒരു ലാഭം എങ്കിലും നേടുക എന്ന ഉദ്ദേശം ആണ് ഇതിനു പിന്നിൽ. ന്യൂ അയർലണ്ട്, സുറിക്ക്, അവിവ മുതലായ വൻ ഫണ്ട് മാനേജ്മെന്റ് കമ്പനികൾ ഇതിനായി അവസരം ഒരുക്കിയിട്ടുണ്ട്. ആത്യന്തികമായി ഈ ഫണ്ടുകൾക്കും ചെറുതും  വലുതും ആയ മാർക്കറ്റ് റിസ്ക് ഉണ്ട്.

റിസ്ക് ഫ്രീ റേറ്റ് (ബാങ്ക് പലിശ) എന്ന ആശയം ഇനിയുള്ള കാലം തുച്ഛമായ അല്ലെങ്കിൽ നെഗറ്റീവ് റിട്ടേൺ മാത്രം തരുമെങ്കിൽ റിസ്ക് പ്രീമിയം ഉള്ള മാർക്കറ്റ് ഇൻസ്ട്രുമെന്റസ് (ഓഹരി വിപണി, ബോണ്ട് മാർക്കറ്റ്  ഫണ്ടുകൾ ) ഒരു ഉത്തരമായി ആളുകൾ ചിന്തിച്ചു തുടങ്ങി .
എന്ത് തരം ഫിനാൻഷ്യൽ ആക്ടിവിറ്റി ചെയ്യുന്നതിനു മുൻപും ഒരു ഫിനാൻഷ്യൽ റിവ്യൂ ഫലപ്രദം ആകും .ഫ്രീ റിവ്യൂകൾക്കായി സമീപിക്കുക. joseph@financiallife.ie അഥവാ ഈ ലിങ്കിൽ കൂടെ കണക്ട് ചെയ്യാം https://financiallife.ie/management/joseph-ritesh

This is a sponsored article by a qualified financial advisor.

Share this news

Leave a Reply

%d bloggers like this: