RTE Junior -ൽ കുട്ടികളുടെ പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം

ആറിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള ചുറുചുറുക്കുള്ള കുട്ടികളെ RTE Junior-ൻ്റെ പുതിയ സീരീസിലേക്ക് ക്ഷണിക്കുന്നു. RTE Junior-ന് വേണ്ടി GMarshtv കുട്ടികൾക്കായി ഒരു സാഹസിക യാത്ര പരിപാടി സംഘടിപ്പിക്കുന്നു.

മൂന്ന് കുട്ടികളുള്ള ഗ്രൂപ്പായാണ് കുട്ടികളെ സ്വീകരിക്കുന്നത്. സ്വന്തം കുടുംബത്തിൽ നിന്നോ അല്ലാതെയോ കുട്ടികൾക്ക് ഗ്രൂപ്പായി വരാം. Bush Kids-ൻ്റെ അവതാരകനോടൊപ്പമാണ് കുട്ടികൾ കാടുകളിൽ ക്യാമ്പ് ചെയ്യുക. കാടുകളിൽ എങ്ങനെ ജീവിക്കണം, കാലാവസ്ഥ എങ്ങനെ തിരിച്ചറിയണം, ഭക്ഷണം തേടുകയും വീട് നിർമ്മിക്കുകയും പാചകം ചെയ്യുകയും എല്ലാം ക്യാമ്പിൽ നിന്നും കുട്ടികൾക്ക് അനുഭവിച്ചറിയാം.

കുട്ടികളോടൊപ്പം ഒരു മുതിർന്ന വ്യക്തി കൂടെ ഗ്രൂപ്പിൽ ഉണ്ടായിരിക്കും. മൂന്ന് പകലുകളും രണ്ട് രാത്രികളുമാണ് ക്യാമ്പിൻ്റെ ദൈർഘ്യം. മലകൾ, പുഴകൾ, കടലോരങ്ങൾ,. തുരുത്തുകൾ എന്നിങ്ങനെ പല ഇടങ്ങളിലാണ് ക്യാമ്പുകൾ നടക്കുക.

ഈ കാലയളവിലാണ് ചിത്രീകരണം നടക്കുക. കൂടെ വരുന്ന മുതിർന്നവർക്ക് ചിത്രീകരണത്തിൽ പങ്കാളിയാവാൻ പറ്റില്ല. കുട്ടികളെ അത്യാവശ്യ ഘട്ടങ്ങളിൽ സഹായിക്കുക മാത്രമെ ചെയ്യാൻ പാടുള്ളൂ. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണം പുരോഗമിക്കുക.

മെയ് 14 ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി അപേക്ഷകൾ അയക്കുക. അപേക്ഷയോടൊപ്പം താൽപര്യമുള്ള മൂന്ന് കുട്ടികളും
സ്വയം പരിചയപ്പെടുത്തുന്നതും പരിപാടിയിൽ പങ്കെടുക്കാനുള്ള കാരണവും പങ്ക് വയ്ക്കുന്ന 3 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ, മൂന്ന് പേരും ഒപ്പം നിൽക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോ, പേര്, വയസ്സ്, വിലാസം എന്നിവ സഹിതം casting@gmarsh.tv എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയയ്ക്കുക.

Share this news

Leave a Reply

%d bloggers like this: