KBC Bank-ഉം അയർലണ്ട് വിടുന്നു; ലോണുകളും ഡെപ്പോസിറ്റുകളും Bank of Ireland-ന് വിൽക്കും

Ulster Bank-ന് പുറമെ KBC-യും അയര്‍ലണ്ടില്‍ പ്രവര്‍ത്തനമവസാനിപ്പിക്കുന്നു. പ്രതീക്ഷിച്ചപോലെ ലാഭകരമായ ബിസിനസ് നടക്കാത്ത സാഹചര്യത്തിലാണ് വിപണിയില്‍ നിന്നും പിന്‍വാങ്ങാന്‍ ബെല്‍ജിയന്‍ ഉടമസ്ഥരുടെ കീഴിലുള്ള KBC Bank തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ള ലോണുകളും, ഡെപ്പോസിറ്റുകളും Bank of Ireland-ന് കൈമാറാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. തിരിച്ചടവ് മുടങ്ങിക്കിടക്കുന്ന മോര്‍ട്ട്‌ഗേജുകള്‍ ഇത് കൈകാര്യം ചെയ്യുന്ന ഏതെങ്കിലും വിദേശ കമ്പനിക്ക് നല്‍കാനാണ് തീരുമാനം. KBC കൂടി പിന്‍വാങ്ങുന്നതോടെ അയര്‍ലണ്ടിലെ റീട്ടെയില്‍ ബാങ്കുകളുടെ എണ്ണം മൂന്നായി ചുരുങ്ങും.

KBC-യില്‍ നിന്നും ലോണുകളും ഡെപ്പോസിറ്റുകളും ഏറ്റെടുക്കുന്നതിനെ സ്വാഗതം ചെയ്ത Bank of Ireland CEO Francesca McDonagh, ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ മികച്ച സേവനം നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം Ulster-ന് പുറകെ KBC-യും അയര്‍ലണ്ടില്‍ നിന്നും പിന്‍വാങ്ങുന്നത് ഖേദകരമാണെന്നാണ് ധനമന്ത്രി Paschal Donohoe പ്രതികരിച്ചത്. KBC ജോലിക്കാരുടെ ഭാവിയെപ്പറ്റിയുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു. Irish Intercontinental Bank-ന്റെ ഭൂരിഭാഗവും വാങ്ങിക്കൊണ്ട് 1978-ലാണ് KBC അയര്‍ലണ്ടില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

Share this news

Leave a Reply

%d bloggers like this: