അയർലണ്ടിൽ Will എഴുതേണ്ടത് നിർബന്ധമാണോ? എഴുതാത്ത പക്ഷം ജോയിന്റ് അക്കൗണ്ടിന് എന്ത് സംഭവിക്കും? മരണ ശേഷം ഇവിടുത്തെയും നാട്ടിലെയും വസ്തുവകകൾ കൈകാര്യം ചെയ്യപ്പെടുന്നത് എങ്ങനെ?

അഡ്വ. ജിതിൻ റാം

നമ്മള്‍ ഓരോരുത്തര്‍ക്കും വ്യക്തമായ ധാരണകള്‍ ഇല്ലാത്ത ഒരു സംശയമാണ് ഇത് . ഈ വിഷയത്തിലെ നിയമവശങ്ങള്‍ വിശദമായി വിവരിക്കാം

എന്താണ് ഒസ്യത്ത് (Will) ?

ഒരു വ്യക്തി താന്‍ സമ്പാദിച്ച സ്വത്തുവകകള്‍ ഇഷ്ടപ്രകാരം മറ്റൊരു വ്യക്തിക്ക് എഴുതി വെക്കുന്നതിനെ ഒസ്യത്ത് (Will)എന്ന് പറയുന്നു ഇതിനു നിയമപരമായ സാധുത ഉണ്ടായിരിക്കുന്നതാണ്
സ്വന്തമായി സമ്പാദ്യങ്ങള്‍ ഉള്ള വ്യക്തികള്‍ക്ക് ഒസ്യത്ത് എഴുതിവെക്കാവുന്നതാണ് , മറിച്ചു ഒസ്യത്ത് എഴുതിവെക്കാതെ മരണപ്പെടുകയാണെങ്കില്‍ ആ സ്വത്തുവകകള്‍ സ്റ്റേറ്റ് കണ്ടുകെട്ടുകയല്ല മറിച്ച അയര്‍ലണ്ട് നിയമം Succession Act 1965 ബാധകമാകും

ഒരു വ്യക്തിക്ക് ഒസ്യത്തു (Will)എങ്ങനെ തയ്യാറാക്കാം

ഒസ്യത്തില്‍ എന്ത് എഴുതാം എന്ത് എഴുതാന്‍പാടില്ല എന്നതില്‍ ചില പരിമിതികള്‍ നിശ്ചയിച്ചിട്ടുണ്ട് അതില്‍ ചിലതു ഇവിടെ പറയാം
ഒരു വ്യക്തിക്ക് തന്റെ ജീവിത പങ്കാളിയെ ഒസ്യത്തില്‍ തീര്‍ത്തും അവഗണിക്കാന്‍ സാധിക്കുകയില്ല , അങ്ങനെ ഒരു അവസ്ഥ വന്നാല്‍ അവര്‍ക്കു ലഭിക്കുവാനുള്ള ശെരിയായ ഭാഗത്തിന് വേണ്ടി നിയമപരമായി നീങ്ങുവാന്‍ സാധിക്കുന്നതാണ്.
ഒസ്യത്തില്‍ ഒരു വ്യക്തിക്ക് തന്റെ മക്കള്‍ക്ക് വേണ്ടി സ്വത്തുക്കള്‍ നീക്കിവെക്കണമെന്ന ആവശ്യമില്ല , പക്ഷെ അങ്ങനെ വന്നാല്‍ മക്കള്‍ക്ക് രക്ഷാകര്‍ത്താവ് തങ്ങളോടുള്ള സാധാരണ ബാധ്യതകള്‍ നിറവേറ്റിയില്ല എന്ന് പറഞ്ഞു നിയമപരമായി നീങ്ങാന്‍ സാധിക്കുന്നതാണ് .

ബാങ്കിലെ നിക്ഷേപങ്ങള്‍

മരണപ്പെട്ട ആളുടെ ബാങ്കിലെ പണം അധികം ഉണ്ടെങ്കില്‍ ഒസ്യത്തു (Will) എന്താണെന്നു നോക്കാതെ എടുക്കന്‍ പറ്റില്ല .ചെറിയ തുകയാണെങ്കില്‍ അടുത്ത ബന്ധുക്കള്‍ നഷ്ടപരിഹാര ഫോം പൂരിപ്പിച്ചു കൊടുത്താല്‍ പണം നല്‍കും

ബാങ്ക് അക്കൗണ്ട് ജീവിത പങ്കാളിയുമായി ജോയിന്റ് അക്കൗണ്ട് ആണെകില്‍ ജീവനോടെ ഉള്ള ആളുടെ പേരിലേക്ക് പണം മാറ്റാവുന്നതാണ് , ഇതിനായി മരണ സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജാരാക്കിയാല്‍ മതിയാകും, ഇ അക്കൗണ്ടില്‍ നിക്ഷേപം 50000 യൂറോക്കു മുകളില്‍ നിക്ഷേപങ്ങള്‍ ഉള്ളപക്ഷം റെവെന്‍യൂ കമ്മീഷണറുടെ ക്ലിയറന്‍സ് ആവശ്യമാണ് , ഈ നിക്ഷേപങ്ങള്‍ ലഭിക്കുന്ന പങ്കാളി ഇതിന്മേല്‍ ആദായനികുതിക്കു ബാധ്യതകള്‍ ഉണ്ടായിരിക്കുന്നതല്ല
ബാങ്ക് അക്കൗണ്ട് ജോയിന്റ് അക്കൗണ്ട് ആയിരിക്കുകയും അത് ജീവിത പങ്കാളിയല്ലാതെ മറ്റൊരാളെങ്കിലും അക്കൗണ്ട് തുറക്കുന്ന സമയത് മരണാനന്തരം പണം അടുത്തയാള്‍ക്കു അവകാശപ്പെട്ടതാണെന്ന് സാക്ഷ്യപെടുത്തിയിട്ടുണ്ടെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കുന്നപക്ഷം അടുത്തയാളുടെ അക്കൗണ്ടിലേക്കു മാറ്റാവുന്നതാണ്.

ക്രെഡിറ്റ് യൂണിയന്‍ അക്കൗണ്ട്

മരണപ്പെട്ട ആളുടെ ക്രെഡിറ്റ് യൂണിയന്‍ അക്കൗണ്ടിലെ പണം അക്കൗണ്ട് തുടങ്ങുമ്പോള്‍ നല്‍കുന്ന നോമിനേഷന്‍ ഫോം പ്രകാരം ചുമതലപെടുത്തിയിട്ടുള്ള വ്യക്തിയിലേക്ക് മരണ സര്‍ട്ടിഫിക്കറ്റ്വ ഹാജാരാക്കുന്ന മുറക്ക് 23000 യൂറോ വരെയുള്ള തുക വന്നു ചേരുന്നതാണ് , അതിനു പുറമെ ഉള്ള തുക succession നിയമപ്രകാരം അനന്തരാവകാശികള്‍ക്കു അവകാശപെട്ടതാകുന്നു

തൊഴില്‍ / സ്വകാര്യ പെന്‍ഷനുകള്‍

മരണപ്പെട്ട ആളുടെ പേരിലുള്ള പെന്‍ഷന്‍ മേലുള്ള അവകാശികളുടെ അവകാശം അയാളുടെ പേരിലുള്ള പെന്‍ഷന്‍ വ്യവസ്ഥകളെ ബന്ധപ്പെടുത്തി മാത്രമാണുള്ളത് , പെന്‍ഷന്‍ വ്യവസ്ഥയില്‍ അവക്ഷികള്‍ക്കും ലഭ്യമാണെങ്കില്‍ മാത്രം ലഭ്യമാകും
വിവാഹബന്ധം വേര്‍പെടുത്തിയ വ്യക്തിയാണെങ്കില്‍ പെന്‍ഷന്‍ വ്യസ്ഥയില്‍ പങ്കാളിക്ക് അവകാശമുണ്ടെങ്കില്‍കൂടിയും ഡിവോഴ്‌സ് സമയത് കോടതിയില്‍ ഉണ്ടായിട്ടുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ ലഭിക്കുകയുള്ളു

അയര്‍ലണ്ട് നിയമപ്രകാരം ഒസ്യത്ത് എഴുതാതെ ഒരാള്‍ മരണപ്പെട്ടാല്‍

വിവാഹം കഴിച്ചിട്ടുള്ളതും കുട്ടികളില്ലാത്തതുമായ ആളാണെങ്കില്‍ മുഴുവന്‍ സ്വത്തുക്കളും ഭാര്യക്ക് അവകാശപെട്ടതാകുന്നു ,കുട്ടികളുണ്ടെങ്കില്‍ മൂന്നില്‍ രണ്ടു ഭാഗം ഭാര്യക്കും , മൂന്നില്‍ ഒരു ഭാഗം കുട്ടികള്‍ക്കും അവകാശമുണ്ട്
ഇനി അച്ഛനും അമ്മയും മാത്രമേ ഉള്ളൂ എങ്കില്‍ സ്വത്തുക്കള്‍ അച്ഛനും അമ്മയ്ക്ക്കും തുല്യമായി പങ്കിട്ടു എടുക്കാവുന്നതാണ്
ഭാര്യയും ,കുട്ടികളും അച്ഛനും അമ്മയും ഇല്ലാത്ത പക്ഷം സഹോദരങ്ങള്‍ക്ക് തുല്യമായി പങ്കിട്ട് എടുക്കാവുന്നതാണ്

അച്ഛന്‍, അമ്മ , ഭാര്യ ,കുട്ടികള്‍,സഹോദരങ്ങള്‍ ഇല്ലാത്ത പക്ഷം അടുത്ത ബന്ധുക്കള്‍ക്ക് തുല്യമായി പങ്കിട്ടു എടുക്കാവുന്നതാണ്

ഭാര്യ ,കുട്ടികള്‍ ,അച്ഛന്‍ ,അമ്മ,സഹോദരങ്ങള്‍ ,അടുത്ത ബന്ധുക്കള്‍ ഇല്ലാത്ത പക്ഷം സ്വത്തുക്കള്‍ സ്റ്റേറ്റിന് എടുക്കാവുന്നതാണ്

ഒസ്യത്ത് എഴുതി വെച്ചിട്ടു മരണപെടുന്നയാളുടെ നിയപരമായ അവകാശികള്‍ക്ക് ഇ നിയമപ്രകാരമുള്ള ഭാഗങ്ങള്‍ ലഭിച്ചില്ലെങ്കിലും നിയമപരമായി അത് നേടിയെടുക്കാന്‍ കഴിയുന്നതാണ്
ഭാര്യാഭര്‍ത്താക്കന്മാരെപോലെ ഒരുമിച്ചു ജീവിക്കുകയും നിയമപരമായി വിവാഹിതരല്ലാത്ത ആളുകള്‍ക്ക് അന്യോന്യം വസ്തുവകകള്‍ക്കു അവകാശങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല , ഒസ്യത്തില്‍ എഴുതിവെക്കുകയാണെങ്കില്‍ അവകാശം രേഖപെടുത്താവുന്നതാണ് , പക്ഷെ നിയമം അനുശാസിക്കുന്ന ശെരിയായ ഭാഗം നേടിയെടുക്കാന്‍ സാധിക്കുന്നതല്ല

വീട് (ഫാമിലി ഹോം )

മരണപ്പെടുന്ന ആള്‍ നിയമപരമായ പങ്കാളിയുമായി താമസിക്കുന്ന വീടാണെങ്കില്‍ മരണാന്തരം വീട് പങ്കാളിക്ക് അവകാശപ്പെട്ടതാണ്‌ഹോം , cohabiting ദമ്പതികള്‍ ആണെങ്കില്‍ കൂടി പങ്കാളിക്ക് വീടിന്മേല്‍ അവകാശമുണ്ട് പക്ഷെ നിയമപരമായ ഭവന നികുതി അടയ്ക്കുന്നതിന് ബാധ്യസ്ഥരായിരിക്കും

നിങ്ങളുടെ joint account ഇന്ത്യയിൽ  ആണെങ്കിൽ  will  എഴുതി  വെച്ചിട്ടില്ലേൽ  എന്ത്  സംഭവിക്കും 
ജോയിന്റ് അക്കൗണ്ട്, ജോയിന്റ് ഫിക്സഡ് ഡെപ്പോസിറ്റ്, ജോയിന്റ് ലോക്കറുകൾ എന്നിവയുടെ കാര്യത്തിൽ ഒരാൾ മരണപ്പെട്ടു കഴിഞ്ഞാൽ അയാളും മറ്റു അക്കൗണ്ട് ഉടമകളും ഒരേപോലെ തീരുമാനിച്ച survivor ആരാണെന്ന് ബാങ്ക് അന്വേഷിക്കും. ജോയിന്റ് അക്കൗണ്ട്  ഉടമകൾ  സ്വത്തുക്കളിൽ survivor clause  വെച്ചാൽ    survive  ചെയ്യുന്ന  അക്കൗണ്ട്  ഹോൾഡർ  ആയിരിക്കും അക്കൗണ്ട്. നിയന്ത്രിക്കുക   ഇവ നിയമപ്രകാരം അനന്തരാവകാശികൾക്ക്  കൈമാറാൻ  ഉള്ള  ചുമതലയും  ഇദ്ദേഹത്തിനായിരിക്കും.
Survivorship clause വെച്ചിട്ടില്ലെങ്കിൽ നോമിനിയ്ക്കായിരിക്കും പീന്നീട്   അക്കൗണ്ട്   നിയന്ത്രിക്കാനുള്ള അവകാശം. നോമിനിയേയും വെച്ചിട്ടിലെങ്കിൽ മാത്രമേ നിയമപരമായി അനന്തരാവകാശികൾക്ക് സ്വത്തുക്കൾ വന്നു ചേരൂ. 
നോമിനി, survivor, ജോയിന്റ് അക്കൗണ്ട് ഹോൾഡറുകൾ എന്നിവരെല്ലാം നിയമപരമായ അനന്തരാവകാശികളുടെ ട്രസ്റ്റികൾ മാത്രമാണ്. അവർ ഒരിക്കലും മരണപ്പെട്ട ആളുടെ സ്വത്തിന്റെ ഉടമകളല്ല.  മരണപ്പെട്ട ആളുടെ സ്വത്തുക്കൾ സംരക്ഷിക്കുകയും പിൻഗാമികൾക്ക് കൈമാറുകയും മാത്രമാണ് അവരുടെ ജോലി. 

നിങ്ങളുടെ നാട്ടിൽ ഉള്ള സ്വത്തുക്കൾക്ക് അയർലണ്ടിൽ will എഴുതാൻ പറ്റുമോ ?


നാട്ടിൽ ഉള്ള സ്വത്തുക്കൾക്ക് നാട്ടിൽ will എഴുതുന്നതാകും ഉത്തമം കാരണം നാട്ടിൽ ഉള്ള സ്വത്തുക്കൾക്ക് അയർലണ്ടിൽ will എഴുതിയാൽ നാട്ടിൽ അംഗീകരിക്കപ്പെടാൻ നിങ്ങൾ ഒത്തിരി ബുദ്ധിമുട്ടേണ്ടി വരും. ഈ രണ്ട് രാജ്യങ്ങളിലും ഉള്ള succession നിയമത്തിലെ വ്യത്യാസമാണ് ഇതിന്റെ പ്രധാന കാരണം.

ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം ഒസ്യത്ത് എഴുതണോ എഴുതാതിരിക്കണോ എന്നുള്ളതു. ഒസ്യത്തു (Will ) എഴുതണമെങ്കില്‍ നിങ്ങള്ക്ക് അടുത്തുളള സൊളിസിറ്ററിനെ സമീപിക്കാം

ഈ ലേഖനം എഴുതാന്‍ എനിക്കുണ്ട് പ്രചോദനം ആയതു ബിജു ജോര്‍ജ് (ലുക്കന്‍ ) ഒസ്യത്തിനെ കുറിച്ച് ചോദിച്ച ചില ചോദ്യങ്ങളാണ് രണ്ടു വർഷം മുൻപ് എഴുതിയ ലേഖനം ആണെങ്കിലും ഒന്ന് കൂടെ പബ്ലിഷ് ചെയ്യാൻ തോന്നിയത് Jacob John ചോദിച്ച ചില ചോദ്യങ്ങളാണ്. ജയ ജയദേവ് ( ലൂയിസ് കെന്നഡി സോളിസിറ്റർസ്) മണിക്കൂറുകൾ ചിലവഴിച്ചു എന്റെ സംശയങ്ങൾക്ക് മറുപടി നൽകിയതിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ല.

അഡ്വ. ജിതിന്‍ റാം

Share this news

Leave a Reply

%d bloggers like this: