അയർലണ്ടിൽ പൂർണ്ണമായും വാക്സിൻ സ്വീകരിച്ചവർക്ക് കിട്ടുന്ന ഇളവുകൾ

നിങ്ങൾ പൂർണ്ണമായും വാക്സിൻ സ്വീകരിച്ചു എന്നുള്ള രേഖകൾ സമർപ്പിക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് അയർലൻഡിൽ നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്.

പൂർണ്ണമായും വാക്സിൻ സ്വീകരിച്ചെങ്കിൽ പോലും യാത്രയ്ക്ക് മുന്നേയെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും യാത്രയ്ക്ക് ശേഷം വീട്ടിലോ മറ്റെവിടെയെങ്കിലുമോ സ്വയം ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതുമാണ്.

ഓരോ വാക്സിനും പൂർണ്ണമാകുന്നതെപ്പോൾ?

*ഫൈസർ-ബയോ എൻ ടെക് രണ്ടാം ഡോസിന് ശേഷം 7 ദിവസങ്ങൾ കഴിഞ്ഞ്

* മോഡേണ വാക്സിൻ രണ്ടാം ഡോസിന് ശേഷം 14 ദിവസങ്ങൾ കഴിഞ്ഞ്

* ഓക്സ്ഫോർഡ്-ആസ്ട്രാസെനേക്ക വാക്സിൻ രണ്ടാം ഡോസിന് ശേഷം 15 ദിവസങ്ങൾ കഴിഞ്ഞ്

* ജോൺസൺ & ജോൺസൺ/ ജാൻസൺ ആദ്യ ഡോസിന് ശേഷം 14 ദിവസങ്ങൾ കഴിഞ്ഞ്

Share this news

Leave a Reply

%d bloggers like this: