അയർലണ്ടിൽ ആർത്തവ കാല ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകുന്ന പദ്ധതിക്ക് ആരംഭം; Lidl വഴി ഓരോ മാസവും പാഡുകൾ സൗജന്യം

അയര്‍ലണ്ടില്‍ ആര്‍ത്തവകാലത്ത് ശുചിത്വത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങാനാകാതെ കഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഇവ നല്‍കാനുള്ള പദ്ധതിക്ക് തുടക്കമായി. Homeless Period Ireland, Simon Communities Ireland, Lidl Ireland എന്നിവ സംയുക്തമായാണ് ആര്‍ത്തവകാലത്ത് ആവശ്യമായ സാനിറ്ററി പാഡുകള്‍, മരുന്നുകള്‍ എന്നിവയെല്ലാം പാവപ്പെട്ടവര്‍ക്ക് എത്തിച്ചുനല്‍കുക.

രണ്ട് രീതിയിലാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്: Lidl Plus ആപ്പ് വഴി ഓരോ മാസവും ഓരോ ബോക്‌സ് പാഡുകളോ, ടാംപണുകളോ ലഭിക്കുന്ന തരത്തില്‍ ഉപഭോക്താക്കള്‍ക്ക് ഫ്രീ കൂപ്പണ്‍ ലഭിക്കും. ഇതിന് പുറമെ ആപ്പ് ഉപയോഗിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ കൈവശമില്ലാത്ത Simon Community-യിലെ ആളുകള്‍ക്ക് ഓരോ മൂന്ന് മാസം കൂടുമ്പോഴും ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ സംഭാവനയായി നല്‍കും.

രാജ്യത്ത് സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി നല്‍കുന്ന ആദ്യ റീട്ടെയില്‍ കമ്പനിയായി മാറിയിരിക്കുകയാണ് ഇതോടെ Lidl.

സാനിറ്ററി ഉല്‍പ്പന്നങ്ങള്‍, ഹാന്‍ഡ് വാഷുകള്‍ എന്നിവ ലഭിക്കാതിരിക്കുക, ആവശ്യത്തിന് ടോയ്‌ലറ്റുകള്‍ ഇല്ലാതിരിക്കുക, ആര്‍ത്തവത്തെക്കുറിച്ച് വേണ്ടത്ര അറിവില്ലാതിരിക്കുക, വേസ്റ്റ് കളയാന്‍ സൗകര്യമില്ലാതിരിക്കുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്കാണ് Period Poverty എന്ന് പറയുന്നത്. അയര്‍ലണ്ടില്‍, പ്രത്യേകിച്ച് കോവിഡ് കാലത്ത് ഏറിവരുന്ന പ്രശ്‌നങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 12-19 പ്രായത്തിലുള്ള രാജ്യത്തെ 50% പെണ്‍കുട്ടികള്‍ക്കും സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ വാങ്ങാനാവശ്യമായ പണമില്ലെന്ന് Plan International-ന്റെ പഠനം വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ സൗജന്യമാക്കുന്ന തരത്തില്‍ നിയമം കൊണ്ടുവരാനിരിക്കുന്നതിനിടെയാണ് Lidl-ഉം സംഘടനകളും ചേര്‍ന്ന് പദ്ധതി ആരംഭിച്ചിരിക്കുന്നത്. TD Catherine Martin അടക്കമുള്ളവര്‍ പദ്ധതിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: