ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപെടുത്തി യുകെ. അയർലൻഡും ഈ പാത പിന്തുടരാൻ സാധ്യത

ഇന്ത്യയിൽ കോവിഡ് മഹാമാരിയുടെ രണ്ടാം വരവിൻ്റെ ആശങ്ക യുകെ-യെയും പിടിച്ചു കുലുക്കുന്നു. കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നും യുകെയിൽ എത്തിയ 3345 പേരിൽ 161 പേർക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ യുകെ ഇന്ത്യയെ യാത്രാവിലക്ക് നേരിടുന്ന റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.

ഇന്ത്യയിൽ നിന്നും തിരിച്ചെത്തുന്ന യുകെ, അയർലൻഡ് സ്വദേശികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട് പക്ഷേ കർശനമായ ക്വാറന്റൈൻ നിയമങ്ങൾ പാലിച്ചുകൊണ്ട് ഗവൺമെന്റ് അംഗീകൃത ഹോട്ടലിൽ പത്ത് ദിവസം കഴിയേണ്ടതാണ്.

പുതിയ തരം വൈറസിന്റെ പ്രത്യേകതകൾ പഠിക്കുമെന്നും അതിനെ പ്രതിരോധിക്കാനുള്ള വഴികൾ കണ്ടെത്തുമെന്നും ഹെൽത്ത് സെക്രട്ടറി Matt Hancock പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: