കാർഫോൺ വെയർഹൗസ് കമ്പനി അയർലൻഡിൽ 80-ൽ അധികം ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടാനൊരുങ്ങുന്നു. 500-ഓളം ആളുകളുടെ തൊഴിലും നഷ്ടമായേക്കും

അയർലൻഡിലെ എല്ലാ കടകളും അടച്ചുപൂട്ടാനൊരുങ്ങി കാർഫോൺ വെയർഹൗസ്. 500-ഓളം ഐറിഷ് പൗരന്മാർക്ക് തൊഴിലുകൾ നഷ്ട്ടപ്പെടും. കമ്പനിയുടെ വെബ്സൈറ്റും അടച്ചുപൂട്ടി.

ആളുകളുടെ ഫോൺ വാങ്ങുന്നതിനുള്ള താൽപര്യത്തിൽ വന്ന വ്യത്യാസമാണ് ഇത്തരമൊരു തീരുമാനം എടുക്കാൻ മുഖ്യകാരണമെന്ന് കമ്പനിയുടെ കുറിപ്പിൽ പറയുന്നു. 80-ഓളം കടകളാണ് അടച്ചുപൂട്ടിയത്. സിം ഇടണ്ടാത്ത ഫോണുകൾ ആളുകളെ ധാരാളമായി ആകർഷിച്ചത് കമ്പനിയുടെ തകർച്ചയ്ക്ക് കാരണമായി. കമ്പനിയുടെ ഐറിഷ് ഓട്ട്ലറ്റുകളിൽ 40%-ൽ അധികം ആളുകൾ കയറാതെ വന്നു.

രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്ററായ വോഡഫോൺ മറ്റു കടകൾ വഴി തങ്ങളുടെ സേവനം നൽകുന്നത് നിർത്തിയതും തകർച്ചയ്ക്ക് ആക്കം കൂട്ടി. 1996-ലാണ് കമ്പനിയുടെ ആദ്യ ഐറീഷ് സ്റ്റോർ സ്ഥാപിച്ചത്.

കാർഫോൺ വെയർഹൗസ് കമ്പനിയുടെ ഈ തീരുമാനം അവിടെ ജോലി ചെയ്തിരുന്നവരെയും കുടുംബങ്ങളെയും സാരമായി ബാധിക്കുമെന്ന് Tanaiste ലിയോ വരദ്കർ അഭിപ്രായപ്പെട്ടു. കോവിഡ് മൂലം കഷ്ടതകൾ അനുഭവിച്ചവർക്ക് ഈ തകർച്ച ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും. ഐറിഷ് ഗവൺമെന്റ് തങ്ങളാൽ കഴിയും വിധം ഇവരെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: