മുഴുവനായും വാക്സിനേറ്റ് ചെയ്യപ്പെട്ടവർക്കും, നവജാത ശിശുക്കളുമായി സഞ്ചരിക്കുന്നവർക്കും അയർലണ്ടിൽ ഇനി മുതൽ ഹോട്ടൽ ക്വാറന്റൈൻ ആവശ്യമില്ല

മുഴുവനായും വാക്‌സിനേറ്റ് ചെയ്യപ്പെട്ടു എന്ന രേഖ ഹാജരാക്കുന്നവര്‍ക്ക് ഇനിമുതല്‍ അയര്‍ലണ്ടില്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് സര്‍ക്കാര്‍. വാക്‌സിനേറ്റ് ചെയ്യപ്പെട്ടവര്‍ക്കൊപ്പം സഞ്ചരിക്കുന്ന കുട്ടികളടക്കമുള്ള ആശ്രിതര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ല. അതേസമയം മുഴുനായും വാക്‌സിനേറ്റ് ചെയ്യപ്പെട്ടാലും, നെഗറ്റീവ് RTPCR സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രാജ്യത്തെത്തിയ ശേഷം വീട്ടില്‍ സെല്‍ഫ് ക്വാറന്റൈനില്‍ പോകുകയും വേണം.

മുഴുവനായും വാക്‌സിനേറ്റ് ചെയ്യപ്പെട്ടു എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്:

Type of vaccine You are regarded as fully vaccinated after
Pfizer-BioNtech 7 days after 2nd dose
Moderna 14 days after 2nd dose
Oxford-AstraZeneca 15 days after 2nd dose
Johnson & Johnson/Janssen 14 days after single dose

വാക്‌സിനേറ്റ് ചെയ്യപ്പെടാത്തവര്‍, നവജാത ശിശുക്കളുമായി സഞ്ചരിക്കുകയാണെങ്കിലും ക്വാറന്റൈന്‍ ആവശ്യമില്ല. 28 ദിവസം വരെയുള്ള കുട്ടികളെയാണ് നവജാതശിശുക്കള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മറ്റൊരു രാജ്യത്തേയ്ക്ക് surrogacy (വാടക ഗർഭപാത്രം) ആവശ്യവുമായി യാത്ര ചെയ്തവര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാകും. ഇവരും നെഗറ്റീവ് PCR സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും, വീട്ടില്‍ ക്വാറന്റൈന്‍ ചെയ്യുകയും വേണം.

അവശ്യജോലിക്കാര്‍

താഴെ പറയുന്ന അവശ്യജോലിക്കാര്‍/ആവശ്യക്കാര്‍ അല്ലാത്ത എല്ലാവരും അയര്‍ലണ്ടിലെത്തിയാല്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ പോകണം:

  • Annex 3 (ensuring the availability of goods and essential services) സര്‍ട്ടിഫിക്കറ്റുമായി ജോലിക്കെത്തുന്നവര്‍
  • ജോലിക്കെത്തുന്ന ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാര്‍
  • ജോലിക്കെത്തുന്ന പൈലറ്റുമാര്‍, എയര്‍ ക്രൂ, കപ്പിത്താന്‍, കപ്പല്‍ ക്രൂ
  • അറസ്റ്റ് വാറന്റ് പോലുള്ള നിയമകാര്യങ്ങളുമായി എത്തുന്ന ഉദ്യോഗസ്ഥര്‍
  • ഗാര്‍ഡ, പ്രതിരോധ സേന എന്നിവര്‍ (മറ്റ് രാജ്യങ്ങളിലെ സമാന റാങ്കിലുള്ള ഉദ്യോഗസ്ഥരും) ജോലിക്ക് എത്തുമ്പോള്‍
  • അടിയന്തര ആരോഗ്യസംബന്ധമായ കാര്യങ്ങള്‍ക്കായി എത്തുന്നവര്‍ (ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം)
  • Oireachtas, European Parliament അംഗങ്ങള്‍
  • നയതന്ത്രവിദഗ്ദ്ധര്‍

credit: Vinod Pillai Oscar Travels

Share this news

Leave a Reply

%d bloggers like this: