അയർലണ്ടിൽ 60-64 പ്രായക്കാർക്ക് കോവിഡ് വാക്സിൻ; ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

അയര്‍ലണ്ടില്‍ 60-64 പ്രായക്കാര്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. HSE-യുടെ വെബ്‌സൈറ്റായ https://www.hse.ie/eng/ വഴിയാണ് ഇന്നുമുതല്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഓരോ പ്രായക്കാരും രജിസ്റ്റര്‍ ചെയ്യേണ്ട മുന്‍ഗണനാക്രമം:

  • Age 64 വെള്ളി
  • Age 63 ശനി
  • Age 62 ഞയാര്‍
  • Age 61 തിങ്കള്‍
  • Age 60 ചൊവ്വ

രജിസ്‌ട്രേഷന്‍ സമയത്തുണ്ടാകുന്ന തിരക്ക് ഒഴിവാക്കാനാണ് ഓരോ പ്രായക്കാര്‍ക്കും പ്രത്യേക ദിവസങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് HSE അറിയിച്ചു.

60-64 പ്രായക്കാര്‍ക്ക് European Medicines Agency, National Immunisation Advisory Committee (NIAC) എന്നിവയുടെ അംഗീകാരമുള്ള AstraZenica വാക്‌സിനാണ് നല്‍കുക. രജിസ്‌ട്രേഷനായി വേണ്ടിവരുന്ന രേഖകള്‍:

  • PPS number
  • Eircode
  • A mobile phone number
  • An email address

ഈ രേഖകള്‍ കൈവശമില്ലാത്തവര്‍ക്കും, ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും സഹായത്തിനായി HSE അധികൃതരെ ബന്ധപ്പെടാം: HSELive on 1850 241 850

65-69 പ്രായക്കാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു. ഇവര്‍ക്ക് ഇപ്പോള്‍ വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാം.

Share this news

Leave a Reply

%d bloggers like this: