നോർത്ത് ഡബ്ലിനിൽ ഗാർഡയുടെ മിന്നൽ പരിശോധന; 2.2 മില്യൺ വില വരുന്ന catalytic converters പിടിച്ചെടുത്തു

നോര്‍ത്ത് ഡബ്ലിനില്‍ ഗാര്‍ഡ നടത്തിയ പരിശോധനയില്‍ 2.2 മില്യണ്‍ യൂറോ വിലവരുന്ന catalytic converters പിടിച്ചെടുത്തു. ഡബ്ലിന്‍ 11-ല്‍ വ്യാഴാഴ്ച രാവിലെ 9.45-ഓടു കൂടിയായിരുന്നു ഗാര്‍ഡയുടെ മിന്നല്‍ പരിശോധന. 2,150 catalytic converters, 14 drums എന്നിവയാണ് പിടിച്ചെടുത്തത്. 20-ന് മേല്‍ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

പിടികൂടിയ 14 ഡ്രമ്മുകളിലും പൊടി രൂപത്തില്‍ catalytic converters സൂക്ഷിച്ചിരുന്നു. ഇതിന് മാത്രം 1 മില്യണ്‍ യൂറോയോളം വില വരും. 74,240 യൂറോ മൂല്യമുള്ള പണവും, ഒരു വാഹനവും പിടിച്ചെടുത്തതില്‍ പെടുന്നു.

ഡബ്ലിനിലും പരിസര പ്രദേശങ്ങളിലും വാഹനങ്ങളുടെ catalytic converters മോഷണം പോകുന്നതുമായി ബന്ധപ്പെട്ടാണ് ഗാര്‍ഡ സംഘം പരിശോധന ശക്തമാക്കിയിരിക്കുന്നത്. വാഹനങ്ങളിലെ പുക പുറന്തള്ളുന്നത് നിയന്ത്രിക്കാനാണ് ഇവ ഘടിപ്പിക്കുന്നത്. catalytic converters-ല്‍ നിന്നും പ്ലാറ്റിനം, പലേഡിയം, റോഡിയം പോലുള്ള ലോഹങ്ങള്‍ വേർതിരിച്ചെടുത്ത് വന്‍ വിലയ്ക്ക് വില്‍ക്കുകയാണ് മോഷ്ടാക്കള്‍ ചെയ്യുന്നത്.

Share this news

Leave a Reply

%d bloggers like this: