Intel-ന്റെ കിൽഡെയറിലെ കൺസ്ട്രക്ഷൻ സൈറ്റിൽ 70 പേർക്ക് കോവിഡ്; സൈറ്റ് അടച്ചുപൂട്ടില്ലെന്നു കമ്പനി

കില്‍ഡെയര്‍ കൗണ്ടിയിലെ Leixlip-ലുള്ള Intel-ന്റെ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ 70 നിര്‍മ്മാണത്തൊഴിലളികള്‍ക്ക് കോവിഡ് ബാധ. അതേസമയം സൈറ്റ് അടച്ചിട്ടില്ലെന്നും, ആരോഗ്യവകുപ്പ് അധികൃതരുടെ അനുവാദത്തോടെ നിര്‍മ്മാണജോലി പുരോഗമിക്കുകയാണെന്നും Intel വക്താവ് അറിയിച്ചു. കമ്പനിയുടെ ഉല്‍പ്പാദന ശാലയ്ക്കായുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവൃത്തിയാണ് ഇവിടെ നടക്കുന്നത്.

കഴിഞ്ഞ വാരാന്ത്യത്തിലാണ് നിര്‍മ്മാണത്തൊഴിലാളികളില്‍ ഏതാനും പേര്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയത്. തുടര്‍ന്ന് മറ്റുള്ളവരെയും ടെസ്റ്റിന് വിധേയരാക്കിയപ്പോള്‍ 70 പേരില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

കോവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തിയതായും, ഇവരെ സെല്‍ഫ് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചതായും Intel പ്രസ്താവനയില്‍ വ്യക്തമാക്കി. മറ്റ് ജോലിക്കാരെയും ടെസ്റ്റിന് വിധേയരാക്കുമെന്നും, സൈറ്റില്‍ വൈറസ് ബാധിച്ചിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കി അണുവിമുക്തമാക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. സംഭവം ആവര്‍ത്താക്കാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കുമെന്നും, സൈറ്റ് അടച്ചു പൂട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: