അയർലണ്ടിൽ നിന്നും കാണാതായ പെൺകുട്ടിയെ ബെൽഫാസ്റ്റിൽ കണ്ടെത്തി; കുട്ടി സുരക്ഷിതയെന്ന് ഗാർഡ

Co Louth-ലെ Blackrock-ല്‍ നിന്നും കാണാതായ 14-കാരിയെ വടക്കന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ കണ്ടെത്തി. ചൊവ്വാഴ്ചയാണ് Svetlana Murphy എന്ന പെണ്‍കുട്ടിയെ കാണാതായതായി പിതാവ് പരാതി നല്‍കുന്നതത്. തുടര്‍ന്ന് വ്യാഴാഴ്ച പരിക്കുകളൊന്നും കൂടാതെ സുരക്ഷിതയായി കുട്ടിയെ കണ്ടെത്തിയതായി ഗാര്‍ഡ അറിയിക്കുകയായിരുന്നു. Police Service of Northern Ireland (PSNI)-ന്റെ സംരക്ഷണത്തിലാണ് കുട്ടി ഇപ്പോള്‍. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് ഗാര്‍ഡ Child Rescue Alert പ്രഖ്യാപിച്ചിരുന്നു. ഇത് പിന്‍വലിച്ചു.

അതേസമയം കുട്ടിയോടൊപ്പമുണ്ടായിരുന്നു 18-കാരനെ PSNI അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. Nojus Maculevicius എന്ന പേരുകാരനായ ഇയാള്‍ Dundalk സ്വദേശിയാണ്.

2012 മെയിലാണ് അയര്‍ലണ്ടില്‍ Child Rescue Ireland alert സംവിധാനം രൂപീകരിച്ചത്. കാണാതായ കുട്ടികള്‍ അപകടത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടാല്‍ ഇതുവഴി അലേര്‍ട്ട് നല്‍കും. ഇതിന് മുമ്പ് കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കണം. ഇതുവരെ 8 തവണ മാത്രമേ രാജ്യത്ത് IRI അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളൂ. അയര്‍ലണ്ടിനെ മാതൃകയാക്കി ഇത്തരമൊരു സംവിധാനം രൂപീകരിക്കണമെന്ന് മറ്റ് EU രാജ്യങ്ങളിലും ആവശ്യമുയര്‍ന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: