ഇന്ത്യയെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ ഉള്ള ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപെടുത്താനുള്ള തീരുമാനം 48 മണിക്കൂറിൽ ഉണ്ടായേക്കുമെന്ന് വിദേശകാര്യ മന്ത്രി

ഇന്ത്യയിൽ പടർന്നു പിടിക്കുന്ന കോവിഡ് മഹാമാരി അയർലണ്ടിനെയും പിടിച്ചു കുലുക്കുന്നു. നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ ചെയ്യണമെന്നുള്ള ഹൈ റിസ്ക് കാറ്റഗറിയിൽ ഇന്ത്യയെ ഉൾപെടുത്താനുള്ള തീരുമാനം 48 മണിക്കൂറിൽ ഉണ്ടായേക്കുമെന്ന് വിദേശകാര്യ മന്ത്രി സൈമൺ കോവെനി അറിയിച്ചു.

ഇന്ത്യ തുടർച്ചയായി നാലാം ദിവസം ഒരു ദിവസം ഏറ്റവും കൂടുതൽ അണുബാധ രേഖപ്പെടുത്തുന്ന രാജ്യമായി.ഇത് ലോക രാജ്യങ്ങളിൽ എല്ലാം വളരെ അധികം ആശങ്ക ഉണ്ടാകുന്നു.

ഇന്ത്യയെ ക്വാറന്റൈൻ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ദേശീയ പൊതുജനാരോഗ്യ അടിയന്തര സംഘം (എന്‍പിഇറ്റി) ശുപാര്‍ശ ചെയ്യുമെന്നും ആ ശുപാര്‍ശ ലഭിക്കുമ്പോള്‍ തന്നെ നടപടി ഉണ്ടാവുമെന്നും മന്ത്രി RTE പ്രോഗ്രാമില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ വൈറസിന്റെ B.1.617 വേരിയന്റിന്റെ വ്യാപനം ഒഴിവാക്കുന്നതിനായി ഇന്ന് ഇറ്റലിയും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: