ഇന്ത്യയിൽ നിന്നും അയർലൻഡിൽ എത്തുന്നവർക്ക് മെയ് 4 മുതൽ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാക്കി ഐറിഷ് സർക്കാർ

ഇന്ത്യയിൽ നിന്നും അയർലൻഡിലേക്ക് എത്തുന്നവർ നിർബന്ധമായും ഹോട്ടൽ ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് കർശനമായ നിർദ്ദേശം പുറപ്പെടുവിച്ചു കഴിഞ്ഞു. മെയ് 4 മുതലാണ് ഈ തീരുമാനം നടപ്പിൽ വരുത്തുകയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി സ്റ്റീഫൻ ഡോണെല്ലി പറഞ്ഞു.

ഇന്ത്യയിൽ കണ്ടെത്തിയ കോവിഡിൻ്റെ പുതിയ വകഭേദം ഇപ്പോൾ തന്നെ അയർലണ്ടിൽ എട്ട് പേർക്ക് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ഒരു മുൻകരുതൽ എന്ന നിലയിലാണ് ഐറിഷ് സർക്കാരിന്റെ തീരുമാനം. എന്നിരുന്നാലും ഇന്ത്യയിൽ നിന്നും അയർലൻഡിലേക്ക് എത്തുന്നവർക്ക് ക്വാറന്റൈൻ ഒഴിവാക്കാനുമുള്ള ഒട്ടേറേ വ്യവസ്ഥകൾ ഇപ്പോഴും നിയമത്തിലുണ്ട്.

പൂർണ്ണമായും വാക്സിൻ സ്വീകരിച്ചെങ്കിൽ രേഖകൾ സമർപ്പിച്ചാൽ ഹോട്ടൽ ക്വാറന്റൈൻ ഒഴിവാക്കാം. ഫൈസർ, ആസ്ട്രാസെനെക്ക (കോവിഷീൽഡ്) മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകൾ സ്വീകരിച്ചവർക്ക് ക്വാറന്റൈൻ ഒഴിവാക്കാം. ജനിച്ചു 28 ദിവസത്തിനകം പ്രായമുള്ള കുഞ്ഞുങ്ങളുമായി എത്തുന്ന മാതാപിതാക്കൾക്ക് ഇളവുകൾ ലഭ്യമാണ്. സെൽഫ് ക്വാറന്റൈനും യാത്രയ്ക്ക് മുൻപ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇവർ എടുത്തിരിക്കണം. ഔദ്യോഗിക ജോലികൾ നിറവേറ്റാൻ എത്തുന്നവർക്കും മറ്റു ജോലിയുടെ ഭാഗമായി വരുന്ന ഹ്രസ്വകാല സന്ദർശകർക്കും ക്വാറന്റൈനിൽ ഇരിക്കേണ്ട ആവശ്യമില്ല.

Share this news

Leave a Reply

%d bloggers like this: