അയർലണ്ടിൽ 7 താൽക്കാലിക കോവിഡ് ടെസ്റ്റ് സെന്ററുകൾ കൂടി; കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് നേരിട്ടെത്തി ടെസ്റ്റ് ചെയ്യാം

അയര്‍ലണ്ടില്‍ 7 ടൗണുകളില്‍ കൂടി താല്‍ക്കാലിക കോവിഡ് വാക്ക്-ഇന്‍ ടെസ്റ്റ് സെന്ററുകള്‍ ആരംഭിച്ച് HSE. കോര്‍ക്ക്, ഒഫാലി, കില്‍ഡെയര്‍, മേയോ, ഡബ്ലിന്‍ എന്നീ കൗണ്ടികളിലാണ് സെന്ററുകള്‍ ആരംഭിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ അടുത്തയാഴ്ച വരെ പൊതുജനങ്ങള്‍ക്ക് ടെസ്റ്റ് നടത്താം. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്ത, 16 വയസ് തികഞ്ഞ ആര്‍ക്കും ഇവിടെ നേരിട്ടെത്തി കോവിഡ് ടെസ്റ്റ് നടത്താം. സെന്ററിന്‌റെ പ്രദേശത്ത് താമസിക്കുന്നവരായിരിക്കണം ഇവര്‍. കൂടാതെ കഴിഞ്ഞ 6 മാസത്തിനിടെ കോവിഡ് പോസിറ്റീവ് ആയവരും ആയിരിക്കരുത്.

രാജ്യത്ത് ഇതുവരെ ഇത്തരം വാക്ക്-ഇന്‍ സെന്ററുകള്‍ വഴി 50,000-ലേറെ പേര്‍ ടെസ്റ്റ് നടത്തിയതായാണ് കണക്ക്. പുതിയ സെന്ററുകളുടെ പട്ടികയും, എപ്പോള്‍ വരെ ടെസ്റ്റ് ലഭ്യമായിരിക്കും എന്നുമുള്ള വിവരങ്ങള്‍ ചുവടെ:

  • Youghal GAA Club, Magners Hill, Youghal (മെയ് 3 മുതല്‍5 വരെ – 11am to 7pm)
  • Midleton GAA Club, Clonmult Memorial Park, Midleton (മെയ് 3 വരെ- 11am to 7pm)
  • Newbridge Town Hall, Main Street, Newbridge (മെയ് 3 വരെ- 11am to 7pm)
  • Scoil Bhride Primary School, Killane, Edenderry (മെയ് 4 വരെ – 10 am to 5 pm)
  • Stephenites Ground, Lord Edward Street, Carrowcushlaun West, Ballina (മെയ് 5 മുതല്‍ 7 വരെ- 11am to 7pm)
  • Ballymun Sports and Fitness Centre, Gateway Crescent, Ballymun (മെയ് 4 മുതല്‍ 7 വരെ- 10am to 6pm)
  • Technological University Dublin, Blanchardstown Campus, Blanchardstown Road North (മെയ് 1 മുതല്‍ 7 വരെ – 10am to 6pm)
Share this news

Leave a Reply

%d bloggers like this: