കോവിഡ്: അയർലണ്ടിൽ നടക്കുന്ന വിവാഹങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞു

കോവിഡ് കാരണം അയര്‍ണ്ടില്‍ നടക്കുന്ന വിവാഹങ്ങളുടെ എണ്ണത്തില്‍ 2020-ല്‍ വമ്പന്‍ കുറവുണ്ടായതായി Central Statistics Office (CSO) റിപ്പോര്‍ട്ട്.

2020-ല്‍ വെറും 9,523 വിവാഹങ്ങളാണ് അയര്‍ലണ്ടില്‍ നടന്നത്. ഇതില്‍ 9,209 എണ്ണം എതിര്‍ ലംഗത്തില്‍ പെട്ടവര്‍ തമ്മിലും, 170 എണ്ണം പുരുഷ സ്വവര്‍ഗ്ഗവിവാഹവും, 144 എണ്ണം സ്ത്രീ സ്വവര്‍ഗ്ഗ വിവാഹവും ആയിരുന്നു.

അതേസമയം 2019-ല്‍ 20,313 വിവാഹങ്ങളായിരുന്നു നടന്നിരുന്നത്. അതായത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 53.1% വിവാഹങ്ങളുടെ കുറവാണ് 2020-ല്‍ ഉണ്ടായിരിക്കുന്നത്.

2020-ല്‍ ചരിത്രത്തിലാദ്യമായി സിവില്‍ വിവാഹങ്ങളെക്കാള്‍ കുറവാണ് കാത്തലിക് രീതിയിലുള്ള വിവാഹങ്ങള്‍ എന്ന കണക്കും CSO പുറത്തുവിട്ടു. 42.1% വിവാഹങ്ങളും സിവില്‍ രീതിയില്‍ നടന്നപ്പോള്‍, 34.6% വിവാഹങ്ങളാണ് കാത്തലിക് രീതിയില്‍ നടന്നത്. മുന്‍ വര്‍ഷം 43.6% വിവാഹങ്ങളും കാത്തലിക് രീതിയിലായിരുന്നു. 2018-ല്‍ 47.6, 2017-ല്‍ 50.9 എന്നിങ്ങനെയായിരുന്നു കാത്തലിക് വിവാഹങ്ങള്‍.

മാത്രമല്ല 2020-ല്‍ നടന്ന 49.8% വിവാഹങ്ങളിലും ദമ്പതികള്‍ മതപരമായ ചടങ്ങുകളില്ലാതെയാണ് വിവഹിതരായത്. സിവില്‍, ഹ്യൂമനിസ്റ്റ് രീതിയിലായിരുന്നു ഈ വിവാഹങ്ങള്‍.

Share this news

Leave a Reply

%d bloggers like this: