നിങ്ങൾ വർക്ക് ഫ്രം ഹോം ചെയ്യുന്നയാളാണോ? എങ്കിൽ കണ്ണിനെ മറക്കരുതെന്ന് നേത്രരോഗ വിദഗ്ദ്ധർ

കോവിഡിന്റെ ഫലമായി വ്യാപകമായ വര്‍ക്ക് ഫ്രം ഹോം, നേത്രരോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നതായി മുന്നറിയിപ്പ്. വീട്ടില്‍ കംപ്യൂട്ടറിന് മുന്നിലിരിക്കുന്ന സമയം വര്‍ദ്ധിച്ചതോടെ dry eye പോലുള്ള അവസ്ഥകള്‍ വര്‍ദ്ധിക്കുകയാണെന്ന് അയര്‍ലണ്ടിലെ നേത്രരോഗവിദഗ്ദ്ധര്‍ പറയുന്നു.

ഓഫീസിലാണ് ജോലിയെങ്കില്‍ സാധാരണയായി ബ്രേക്കുകള്‍ ലഭിക്കാറുണ്ട്. അല്ലെങ്കില്‍ നാം ബ്രേക്ക് എടുക്കാറുണ്ട്. സഹപ്രവര്‍ത്തകരോട് സംസാരിക്കുക, മീറ്റിങ്ങുകള്‍ എന്നിവ ഉണ്ടാകാറുണ്ട്. എന്നാല്‍ വീടിന്റെ സ്വാതന്ത്രത്തില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ബ്രേക്ക് എടുക്കുന്നത് പലരും ആലോചിക്കാറില്ല. ഇതാണ് കണ്ണിന് തകരാറാകുന്നത്.

Dry eyse, കണ്ണ് ചുവക്കുക, light sensitivity, ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ കണ്ണ് തുറക്കാന്‍ ബുദ്ധിമുട്ട്, ക്ഷീണം എന്നിവയാണ് സാധാരണയായി അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്‍. Work from hom hangover എന്നാണാ വിദഗ്ദ്ധര്‍ ഇതിനെ വിളിക്കുന്നത്.

സ്‌ക്രീനുകള്‍ക്ക് മുമ്പില്‍ ഇരിക്കുമ്പോള്‍ സാധാരണയില്‍ നിന്നും അഞ്ച് മടങ്ങ് മാത്രമേ നമ്മള്‍ ഇമ ചിമ്മാറുള്ളൂ എന്നതും കണ്ണിന് ആരോഗ്യപ്രസ്‌നമുണ്ടാക്കുന്ന കാര്യമാണ്. ഇടയ്ക്കിടെ ഇമ ചിമ്മുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത് കണ്ണിലെ ദ്രാവകം ചുറ്റും പരക്കാനും, കണ്ണിനെ സ്മൂത്ത് ആക്കാനും സഹായിക്കും.

കംപ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ സ്‌ക്രീനിന് തൊട്ട് പുറകിലായി ജനല്‍ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് നേത്രാരോഗ്യം സംരക്ഷിക്കാനുള്ള വഴികളിലൊന്ന്. കാരണം സ്‌ക്രീനില്‍ നോക്കുമ്പോള്‍ നേരെ പുറകിലെ ജനല്‍ വഴിയുള്ള പ്രകാശം കണ്ണിനെ മോശമായി ബാധിക്കും.

മറ്റൊരു വഴിയാണ് 20-20-20 റൂള്‍. ഓരോ 20 മിനിറ്റ് കൂടുമ്പോഴും, സ്‌ക്രീനില്‍ നിന്നും 20 അടി മാറിനിന്ന് 20 സെക്കന്റ് എങ്കിലും ബ്രേക്ക് എടുക്കണം.

ഓരോ മണിക്കൂറിലും ബ്രേക്ക് എടുത്ത് ജനലിലൂടെ ദൂരേയ്ക്ക് നോക്കി നില്‍ക്കുന്നതും നല്ലതാണ്. പച്ചപ്പിലേയ്ക്ക് നോക്കിനില്‍ക്കുന്നത് കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും.

ഡയറ്റും വളരെ പ്രധാനമാണ്. ധാരളം fish oil, omega-3 എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുകയും, ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം.

വര്‍ക്ക് ഫ്രം ഹോമില്‍ കാപ്പി കുടിക്കരുത്. പകരം വെള്ളം വേണം കുടിക്കാന്‍.

Share this news

Leave a Reply

%d bloggers like this: