കേരളം വീണ്ടും ചുവന്നു; നിയമസഭയിൽ ഭരണത്തുടർച്ച ഉറപ്പിച്ച് എൽഡിഎഫ്

കേരളനിയമസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് എല്‍ഡിഎഫ്. ആകെയുള്ള 140 സീറ്റുകളില്‍ 92 എണ്ണത്തിലും എല്‍ഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. യുഡിഎഫിന് 46 സീറ്റുകളിലാണ് ലീഡ് (ഇന്ത്യന്‍ സമയം 01.00 PM). അതേസമയം വന്‍ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ച് ബിജെപി നയിക്കുന്ന എന്‍ഡിഎ 2 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഇതില്‍ ഒന്ന് സിറ്റിങ് സീറ്റായ നേമവും (കുമ്മനം രാജശേഖരന്‍), മറ്റൊന്ന് ഇ ശ്രീധരന്‍ സ്ഥാനാര്‍ത്ഥിയായ പാലക്കാടുമാണ്. തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിജപ്രതീക്ഷ ഉയര്‍ത്തിയെങ്കിലും നിലവില്‍ മൂന്നാം സ്ഥാനത്താണ്. ഇവിടെ എല്‍ഡിഎഫ് ആണ് നേരിയ ലീഡില്‍ മുന്നില്‍.

അതേസമയം ഇത്തവണ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം കോട്ടയം, എറണാകുളം മേഖലകളില്‍ വലിയ നേട്ടം ഉണ്ടാക്കിയെങ്കിലും പാലയില്‍ ജോസ് കെ മാണി നേരിട്ട് മത്സരിച്ച മണ്ഡലത്തില്‍ മാണി സി കാപ്പനോട് പരാജയപ്പെട്ടു.

ജയമുറപ്പിച്ച എല്‍ഡിഎഫ് ഇതോടെ കേരള ചരിത്രത്തിലാദ്യമായി ഭരണത്തടര്‍ച്ചയുണ്ടാക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: