അയർലണ്ടിൽ ഇന്ന് മെയ് ഡേ; ഈ പൊതു അവധി ദിനത്തിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തെല്ലാം?

അയര്‍ലണ്ടില്‍ ഇന്ന് (മെയ് 3) ബാങ്ക് അവധി ദിനമാണ്. ഏത് അവധി ദിനവും പോലെ ബാങ്ക് ഹോളിഡേ ദിനത്തിലും തൊഴിലാളികള്‍ക്ക് നിമപരമായ ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

അയര്‍ലണ്ടിലെ Organisation of Working Time Act 1997 പ്രകാരം എല്ലാ ജോലിക്കാര്‍ക്കും പൊതു അവധി ദിനങ്ങളില്‍ ശമ്പളത്തോട് കൂടിയുള്ള അവധിക്ക് അവകാശമുണ്ട്. അവധി ദിനത്തിന് മുമ്പുള്ള 5 ആഴ്ചയില്‍ 40 മണിക്കൂറെങ്കിലും ജോലി ചെയ്യാത്ത പാര്‍ട്ട് ടൈം ജോലിക്കാരെ മാത്രമാണ് അവധിയില്‍ നിന്നും ഒഴിവാക്കുക.

ഇത്തരത്തില്‍ പൊതുഅവധിക്ക് അര്‍ഹരായവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍:

  • പൊതുഅവധി ദിനത്തില്‍ ശമ്പളത്തോടു കൂടിയ ലീവ് ലഭിക്കും
  • വാര്‍ഷിക അവധിയില്‍ ഒരു ദിവസം അധികം ലഭിക്കും
  • ഒരു ദിവസത്തെ അധിക ശമ്പളം ലഭിക്കും
  • പൊതു അവധി ദിനം ഉള്ള മാസത്തില്‍ ശമ്പളത്തോടെയുള്ള അവധി ലഭിക്കും

ഇതില്‍ ഏതാണ് നിങ്ങള്‍ക്ക് ലഭിക്കുക എന്നറിയാന്‍ അവധിദിനത്തിന് 21 ദിവസം മുമ്പ് തൊഴിലുടമയോട് ചോദിച്ച് മനസിലാക്കുക. അവധി ദിനത്തിന് 14 ദിവസം മുമ്പ് വരെയെങ്കിലും തൊഴിലുടമ ഇക്കാര്യം അറിയിച്ചില്ലെങ്കില്‍ പൊതു അവധി ദിനത്തില്‍ നിങ്ങള്‍ക്ക് ശമ്പളത്തോടു കൂടിയുള്ള ലീവ് എടുക്കാം.

Organisation of Working Time (Determination of Pay For Holidays) Regulations (SI 475/1997) പ്രകാരമാണ് ഈ തുക കണക്കാക്കുക.

പാര്‍ട്ട് ടൈം ജോലിക്കാര്‍

പൊതുഅവധി ദിനത്തിന് മുമ്പുള്ള 5 ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി എടുത്ത പാര്‍ട്ട് ടൈം ജോലിക്കാര്‍ക്ക്, പൊതു അവധി ദിനം അവരുടെ സാധാരണ ജോലി ദിനത്തില്‍ പെടുന്നതാണെങ്കില്‍, ഈ ദിവസം ശമ്പളത്തോടു കൂടിയുള്ള ലീവ് എടുക്കാം. അഥവാ ഈ ദിവസം ജോലി ചെയ്യേണ്ടി വന്നാല്‍ ഒരു ദിവസത്തെ അധിക വേതനത്തിന് ഇവര്‍ക്ക് അവകാശമുണ്ട്.

അഥവാ ഈ അവധി ദിനം സാധാരണ ജോലി ദിനത്തില്‍ പെടുന്നതല്ലെങ്കില്‍, ആഴ്ചയില്‍ ലഭിക്കുന്ന ആകെ ശമ്പളത്തിന്റെ അഞ്ചിലൊന്ന് ഈ ദിനം ലഭിക്കും.

പൊതു അവധി ദിനത്തിലെ sick leave

നിങ്ങള്‍ ഒരു മുഴുവന്‍ സമയ തൊഴിലാളിയും, പൊതു അവധി ദിനത്തില്‍ അസുഖം കാരണം എടുത്ത ലീവ് (sick leave) എടുത്തിരിക്കുകയുമാണെങ്കില്‍, പൊതുഅവധി ദിനത്തില്‍ ലഭിക്കേണ്ടുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. (ചില സന്ദര്‍ഭങ്ങളില്‍ തൊഴിലുടമ ഈ ദിവസം നിങ്ങള്‍ sick leave-ല്‍ അല്ല എന്ന് കാണിച്ച്, പൊതുഅവധി ദിനത്തിന്റെ ആനുകൂല്യം തരും.)

പാര്‍ട്ട് ടൈം ജോലിക്കാര്‍ക്കും ഇതേ ആനുകൂല്യം ലഭിക്കും.

അതേസമയം അസുഖം, അപകടം എന്നിവ കാരണം തുടര്‍ച്ചയായി 26 ആഴ്ചയോ, ജോലിസ്ഥലത്തെ അപകടം കാരണം 52 ആഴ്ചയോ ലീവ് ആണെങ്കില്‍, ഉടന്‍ വരുന്ന പൊതുഅവധി ദിനത്തില്‍ നിങ്ങള്‍ ഇക്കാരണം കൊണ്ട് അവധി എടുത്തിരിക്കുകയാണെങ്കില്‍ ആനുകൂല്യം ലഭിക്കില്ല.

ലീവ് സമയത്തെ പൊതുഅവധി ദിനം

Maternity leave, parental leave, paternity leave or adoptive leave എന്നവയില്‍ ഏതെങ്കിലും ലീവിലാണ് നിങ്ങളെങ്കില്‍, അക്കാലയളവില്‍ വരുന്ന പൊതുഅവധി ദിനങ്ങളിലും നിങ്ങള്‍ക്ക് അവധി എടുക്കാം.

അതേസമയം താഴെ പറയുന്ന കാരണങ്ങളാലാണ് നിങ്ങള്‍ പൊതുഅവധിക്ക് തൊട്ടു മുമ്പള്ള ദിവസങ്ങളില്‍ ജോലിക്ക് ഹാജരാകാതിരിക്കുന്നതെങ്കില്‍ പൊതുഅവധി ആനുകൂല്യം ലഭിക്കില്ല:

  • Lay-off പോലുള്ള കാരണങ്ങളാല്‍ 13 ആഴ്ചയിലേറെയായി ജോലിക്ക് എത്തുന്നില്ലെങ്കില്‍
  • സമരം കാരണം
  • Carer’s leave-ന് ശേഷമുള്ള ആദ്യ 13 ആഴ്ച കഴിഞ്ഞുള്ള ലീവ്

ജോലി നഷ്ടപ്പെടുമ്പോള്‍

നിങ്ങളുടെ ജോലി തീരുന്നതിന് തൊട്ടടുത്ത ദിവസമാണ് പൊതുഅവധി ദിനം വരുന്നതെങ്കില്‍, അതിന് 4 ആഴ്ച മുമ്പ് വരെ നിങ്ങള്‍ ജോലി ചെയ്തിട്ടുണ്ടെങ്കില്‍, ഒരു ദിവസത്തെ അധിക വേതനത്തിന് നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. അവധി ദിനത്തിന് 5 ആഴ്ച മുമ്പ് 40 മണിക്കൂറെങ്കിലും ജോലി ചെയ്ത പാര്‍ട്ട് ടൈം ജോലിക്കാര്‍ക്കും ഇതേ ആനുകൂല്യം ലഭിക്കും.

വാരാന്ത്യത്തിലെ പൊതു അവധി ദിനം

വാരാന്ത്യത്തിലെ (weekend) സാധാരണ ജോലിദിനമല്ലാത്ത ദിവസമാണ് (ഉദാ: ശനി, ഞായര്‍) പൊതു അവധി ദിനം വരുന്നതെങ്കില്‍ ആ ദിവസത്തെ ആനുകൂല്യത്തിന് നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. അതേസമയം അടുത്ത പ്രവൃത്തിദിവസം അവധി ലഭിക്കണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ സാധിക്കില്ല.

പരാതി

നിങ്ങള്‍ക്ക് പൊതുഅവധി ദിനത്തില്‍ അവധി നല്‍കുന്നില്ലെങ്കില്‍ Organisation of Working Time Act പ്രകാരം തൊഴിലുടമയ്‌ക്കെതിരെ പരാതി നല്‍കാവുന്നതാണ്. സംഭവം നടന്ന് 6 മാസത്തിനകം പരാതി നല്‍കണംworkplacerelations.ie വെബ്‌സൈറ്റിലുള്ള ഓണ്‍ലൈന്‍ കംപ്ലെയിന്റ് ഫോം പൂരിപ്പിച്ച് പരാതി നല്‍കാം. യഥാസമയത്ത് പരാതി നല്‍കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍, 6 മാസത്തിന് ശേഷവും പരാതി നല്‍കാവുന്നതാണ്.

പരാതി നല്‍കേണ്ടത് എവിടെ?

ഓണ്‍ലൈനായും, നേരിട്ടും പരാതി നല്‍കാം:

Workplace Relations Commission – Information and Customer Service

O’Brien Road

Carlow

R93 E920

Opening Hours: Mon. to Fri. 9.30am to 1pm, 2pm to 5pm

Tel: (059) 917 8990

Locall: 1890 80 80 90

Homepage: https://www.workplacerelations.ie/en/

Share this news

Leave a Reply

%d bloggers like this: