ദേശീയ ലോക്ക്ഡൗണിന് ഇളവ് ലഭിച്ചെങ്കിലും അയർലണ്ടിൽ പ്രാദേശിക ലോക്ക്ഡൗണുകൾ ഉണ്ടായേക്കാമെന്ന് മന്ത്രി

അയര്‍ലണ്ടില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പ്രാദേശികമായ ലോക്ക്ഡൗണുകള്‍ വന്നേക്കാമെന്ന് മന്ത്രി. Donegal കൗണ്ടിയില്‍ രാജ്യത്തെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കോവിഡ് കേസുകള്‍ കൂടുതലാണ് എന്ന കാര്യം ചൂണ്ടിക്കാട്ടി ജൂനിയര്‍ മിനിസ്റ്ററായ Pippa Hackett ആണ് ഇക്കാര്യത്തെപ്പറ്റി സൂചന നല്‍കിയത്. 

100,000-ല്‍ 293.4 എന്നതാണ് Donegal-ലെ കോവിഡ് incidence rate. എന്നാല്‍ രാജ്യവ്യാപകമായി നിലവില്‍ 14 ദിവസത്തെ റേറ്റ് 127.3 മാത്രവും. ഇതില്‍ Donegal-ലെ Milford, Letterkenny പ്രദേശങ്ങളില്‍ ദേശീയ ശരാശരിയെക്കാള്‍ അഞ്ച് മടങ്ങ് അധികമാണ് കോവിഡിന്റെ incidence rate. ഇതാണ് Donegal-ല്‍ പ്രാദേശികമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ കാരണം.

വരുന്ന ആഴ്ചകളില്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ മറ്റ് കൗണ്ടികളും പ്രാദേശികമായ ലോക്ക്ഡൗണിലേയ്ക്ക് പോയേക്കാമെന്ന് മന്ത്രി പറയുന്നു.

Donegal-ലെ ജനങ്ങളുമായി സംസാരിച്ചതായും, ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്ന് എല്ലാവരും ഉറപ്പ് തന്നതായും Donegal TD-യായ Padraig McLochlainn അറിയിച്ചു. നേരത്തെ 100,000 പേരില്‍ 1,600 പേര്‍ക്ക് രോഗം പിടിപെട്ടിരുന്നെങ്കില്‍, ഇപ്പോള്‍ ശരാശരി 150 ആക്കി അത് കുറയ്ക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വലിയ കൗണ്ടി ആയതിനാല്‍ ഇവിടെ കൂടുതല്‍ മാസ് വാക്‌സിനേഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ ചര്‍ച്ച നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങളെപ്പോലെ സര്‍ക്കാരും ഉത്തരവാദിത്തം കാണിക്കണമെന്നും Padraig McLochlainn കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: