കോവിഡ് കാരണം അയർലണ്ടിൽ കെട്ടിക്കിടക്കുന്ന പാസ്പോർട്ട് അപേക്ഷകളിൽ തീർപ്പു കൽപ്പിക്കാൻ ഏതാനും ആഴ്ചകൾ മാത്രം മതിയാകും: Coveney

അയര്‍ലണ്ടില്‍ കോവിഡ് പ്രതിസന്ധി കാരണം നിലവില്‍ കെട്ടിക്കിടക്കുന്ന 90,000 പാസ്‌പോര്‍ട്ട് അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം മതിയാകുമെന്ന് വിദേശകാര്യ മന്ത്രി Simon Coveney. കോവിഡ് വ്യാപനത്തിനിടയിലും 430,000 പാസ്‌പോര്‍ട്ടുകള്‍ നല്‍കാന്‍ സാധിച്ചതായും RTE Radio-യില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

നിയന്ത്രണങ്ങള്‍ കാരണം പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ മൂന്നിലൊന്ന് ജീവനക്കാര്‍ക്ക് മാത്രമേ ഒരേ സമയം ജോലിയെടുക്കാന്‍ സാധിക്കൂ. മന്ത്രി എന്ന നിലയില്‍ അവരുടെ സുരക്ഷ തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയന്ത്രണത്തില്‍ ഇളവ് ലഭിച്ച് ഓഫീസുകള്‍ പഴയ പടി പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ മാസം 120,000 അപേക്ഷകള്‍ വരെ തീര്‍പ്പുകല്‍പ്പിക്കാന്‍ സാധിക്കുമെന്ന് Coveney പറഞ്ഞു. അതിനാല്‍ നിലവിലെ പാസ്‌പോര്‍ട്ട് പ്രതിസന്ധി പരിഹരിക്കാന്‍ ആഴ്ചകള്‍ മാത്രം മതിയാകും.

യാത്രകളല്ലാതെ മറ്റനേകം അവസരങ്ങളില്‍ പാസ്‌പോര്‍ട്ട് ഉപയോഗിക്കാമെന്നതാണ് മഹാമാരിക്കിടയിലും ആളുകള്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Share this news

Leave a Reply

%d bloggers like this: