ആവേശം വാനോളം ഉയർത്തി മയിൽ ഫുഡ്സ് അയർലണ്ട് കേരളാ ഇലക്ഷൻ പ്രവചന മത്സരം; 23 വിജയികൾ, കോർക്കിലെ രാജു ജോർജ് സൂപ്പർ വിജയി

ഡബ്ലിന്‍ : ഐറിഷ് മലയാളികളുടെ ഇഷ്ട ബ്രാന്‍ഡായ മയില്‍ ഫുഡ്സ് അയര്‍ലണ്ട് സംഘടിപ്പിച്ച  കേരള ഇലക്ഷന്‍ 2021 പ്രവചന മത്സരത്തില്‍ ഇലക്ഷന്‍ റിസള്‍ട്ടുകള്‍ കൃത്യമായി പ്രവചിച്ചത് ഇരുപത്തി മൂന്ന് പേര്‍ !

നൂറുകണക്കിന് പേര്‍ പങ്കെടുത്ത മത്സരത്തില്‍ ഇരുപത്തി മൂന്നുപേര്‍ എല്ലാ ഉത്തരവും ശരിയാക്കി.

ശരിയുത്തരം അയച്ചവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത കോര്‍ക്കില്‍ നിന്നുള്ള രാജു ജോര്‍ജാണ് ക്യാഷ്  അവാര്‍ഡായ നൂറ്റി അമ്പത്തിഒന്നു യൂറോയും അഞ്ചു ബാഗ് മയില്‍ പത്തു കിലോ മട്ട റൈസും നേടി വിജയശ്രീലാളിതനായത്.

കോര്‍ക്കിലെ മലയാളികള്‍ക്ക് സുപരിചിതനായ രാജു ജോര്‍ജ്  അറിയപ്പെടുന്ന ഇടതുപക്ഷ പ്രവര്‍ത്തകന്‍ കൂടിയാണ്. വര്‍ഷങ്ങളായി കോര്‍ക്കിലാണ് രാജു ജോര്‍ജ് താമസിക്കുന്നത്..

മത്സര നിബന്ധനയനുസരിച്ച് ഒരാള്‍ക്ക് മാത്രം സമ്മാനമാണ് നല്കാന്‍ ഉദ്ദേശിച്ചിരുന്നത് എങ്കിലും ഇത്രയധികം ആവേശത്തോടെ മത്സരത്തില്‍ പങ്കെടുത്ത്  ശരിയുത്തരം അയച്ച  ബാക്കി ഇരുപത്തിരണ്ടു പേര്‍ക്കും പ്രോത്സാഹന സമ്മാനമായി പത്തു കിലോ വീതം മയില്‍ മട്ടറൈസ് നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.ബാക്കിയുള്ള  വിജയികളെ ഉടൻ തന്നെ നേരിൽ ബന്ധപെട്ട്  എവിടെ നിന്നുമാണ്  സമ്മാനം കളക്ട് ചെയ്യേണ്ടതെന്ന്   അറിയിക്കുന്നതായിരിക്കും.

വിജയം മുമ്പില്‍ കണ്ട് ,ചാനലുകള്‍ നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങളെക്കാള്‍ കൃത്യമായി ഫലം പ്രവചിച്ച ‘ഐറിഷ്  മലയാളികളുടെ എണ്ണം ആരെയും അമ്പരപ്പിക്കും വിധമായിരുന്നു.! ഐറിഷ് മലയാളികളുടെ രാഷ്ട്രീയ നിരീക്ഷണ പാടവത്തിന്റെ പ്രതിഫലനമായി ഇതിനെ കണക്കാക്കാവുന്നതാണെന്ന് സംഘാടകര്‍ വിലയിരുത്തി.

ക്വാളിറ്റിയിലും,വ്യത്യസ്തതകൊണ്ടും ഏവരുടെയും ഇഷ്ട ബ്രാന്‍ഡായി ഏറ്റെടുത്ത മയില്‍ ഫുഡ്‌സ് അയര്‍ലണ്ട് സംഘടിപ്പിച്ച ഇലക്ഷന്‍ പ്രവചന മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും നന്ദി അറിയിക്കുന്നതായി സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

തനിക്ക് ലഭിച്ച 150 യൂറോ മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായി വിജയി ആയ രാജു ജോർജ്ജ് റോസ് മലയാളത്തെ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: