ഡബ്ലിനിൽ സ്ത്രീയെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവം അപമാനകരം: Irish Rail

ഡബ്ലിനില്‍ റെയില്‍വേ ട്രാക്കിലേക്ക് സ്ത്രീയെ തള്ളിയിട്ട സംഭവം അപമാനകരമെന്ന് Irish Rail. ഏപ്രില്‍ 1-ന് നടന്ന സംഭവത്തിന്റെ വീഡിയോ ഈയിടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. Howth Junction Dart Station-ല്‍ രാത്രി 9 മണിയോടെ ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയെ ഒരു സംഘം കൗമാരക്കാര്‍ ട്രാക്കിലേയ്ക്ക് തള്ളിയിടുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ റെയില്‍വേ സെക്യൂരിറ്റിയുടെ സമയോചിതമായ ഇടപെടല്‍ മൂലം സ്ത്രീ രക്ഷപ്പെട്ടു. ട്രെയിനിനും, ട്രാക്കിനും ഇടയില്‍ വീണ സ്ത്രീക്ക് പരിക്ക് പറ്റിയിരുന്നു.

ഇതെത്തുടര്‍ന്ന് പ്രദേശത്ത് ഇത്തരം സാമൂഹികവിരുദ്ധ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി റെയില്‍വേ അധികൃതരും ഗാര്‍ഡയും നടപടിയെടുത്തിട്ടുണ്ടെന്ന് Irish Rail വക്താവ് Barry Kenny അറിയിച്ചു.

സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം നടത്തിവരികയുമാണ്. ഇതുവരെ അറസ്റ്റൊന്നും ഉണ്ടായിട്ടില്ല.

Share this news

Leave a Reply

%d bloggers like this: