കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടവർക്ക് ആശ്വാസ വാർത്ത; PUP ഉടനടി നിർത്തലാക്കില്ല

അയര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇളവ് ചെയ്‌തെങ്കിലും Pandemic Unemployment Payment ഒറ്റയടിക്ക് നിര്‍ത്തലാക്കില്ലെന്ന് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി Heather Humphreys. പടിപടിയായി മാത്രമേ പെയ്‌മെന്റ് പദ്ധതി നിര്‍ത്തലാക്കൂവെന്നും അവര്‍ കഴിഞ്ഞ ദിവസം ഉറപ്പ് നല്‍കി.

ഇളവുകളുണ്ടായെങ്കിലും പല മേഖലകളും തുറക്കാന്‍ ഇനിയും വൈകുമെന്നതിനാല്‍ ഏറെപ്പേര്‍ക്ക് തൊഴില്‍ തിരിച്ചുകിട്ടാന്‍ കാലതാമസമുണ്ടാകുന്നത് കണക്കിലെടുത്താണ് തീരുമാനം. ജൂണ്‍ അവസാനത്തോടെ PUP ഒറ്റയടിക്ക് നിര്‍ത്തലാക്കില്ല.

നിലവില്‍ രാജ്യത്ത് PUP ലഭിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. 400,000-ന് താഴെ മാത്രം പേരാണ് നിലവില്‍ PUP സഹായം ലഭിക്കുന്നവര്‍. ഡബ്ലിനിലാണ് ഏറ്റവും അധികം പേര്‍ക്ക് PUP  ലഭിക്കുന്നത് – 125,105. കോര്‍ക്ക് (37,980), ഗോള്‍വേ (20,987) എന്നിവിടങ്ങളാണ് തൊട്ടു പിന്നില്‍.

Accommodation and Food Service മേഖലയില്‍ പെട്ടവരാണ് PUP ലഭിക്കുന്നതില്‍ ഏറ്റവും മുന്നില്‍- 99,140. Wholesale and Retail (63,361), Construction (37,437) എന്നിവ തൊട്ടുപുറകില്‍.

ഇളവുകള്‍ ലഭിച്ചതോടെ ജോലി തിരികെ ലഭിക്കുന്നവര്‍ PUP ക്ലെയിം പിന്‍വലിക്കണമെന്ന് സാമൂഹികക്ഷേമ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: