അയർലണ്ടിൽ പുതിയൊരു ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി കൂടി; Athlone Institute of Technology, Limerick Institute of Technology എന്നിവ ലയിപ്പിക്കുന്നു

Athlone Institute of Technology, Limerick Institute of Technology എന്നിവ ലയിപ്പിച്ച് മദ്ധ്യ അയര്‍ലണ്ടില്‍ പുതിയ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കുമെന്ന് തുടര്‍ വിദ്യഭ്യാസ വകുപ്പ് മന്ത്രി Simon Harris. മദ്ധ്യ അയര്‍ലണ്ടിന് പുറമെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ളവര്‍ക്കും നേട്ടമാകും പുതിയ യൂണിവേഴ്‌സിറ്റിയെന്ന് അദ്ദേഹം പറഞ്ഞു.

2019-ല്‍ ഡബ്ലിനിലെ 3 ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റുകള്‍ ലയിപ്പിച്ച് Technological University Dublin രൂപീകരിക്കുകയും, ഈ വര്‍ഷം ജനുവരിയില്‍ Institute of Technology Tralee, Cork Institute of Technology എന്നിവ ലയിപ്പിച്ച് Munster Technological University രൂപീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

പ്രഖ്യാപനത്തെത്തുടര്‍ന്ന് ഇത് പ്രദേശത്തിന് ചരിത്രപ്രധാനമായ ദിവസമാണെന്നാണ് Athlone Institute of Technology പ്രസിഡന്റ് പ്രൊഫ. Ciaran O Cathain പ്രതികരിച്ചത്. ലയനം ഉന്നതവിദ്യാഭ്യാസത്തിന് അഭൂതപൂര്‍വ്വമായ സാധ്യതകള്‍ തുറക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: