മകന്റെ ചിത്രം ആദ്യമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മന്ത്രി McEntee

മകന്‍ ജനിച്ച ശേഷമുള്ള ചിത്രങ്ങള്‍ ആദ്യമായി പൊതുജനങ്ങള്‍ക്കായി പങ്കുവച്ച് അയര്‍ലണ്ട് നീതിന്യായ വകുപ്പ് മന്ത്രി Helen McEntee. McEntee-ക്കും ഭര്‍ത്താവ് Paul Hickey-ക്കും കഴിഞ്ഞയാഴ്ചയാണ് ആണ്‍കുഞ്ഞ് പിറന്നത്. പദവിയിലിരിക്കെ കുഞ്ഞ് ജനിക്കുന്ന അയര്‍ലണ്ടിലെ ആദ്യ മന്ത്രിയാണ് McEntee.

McEntee-യുടെ പിതാവിന്റെ സ്മരണാര്‍ത്ഥം Micheal Shane എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. മുന്‍ Fine Gael TD-യും മന്ത്രിയുമായിരുന്നു McEntee-യുടെ പിതാവ്.

അയര്‍ലണ്ടിലെ രാഷ്ട്രീയക്കാര്‍ക്ക് maternity leave അനുവദിക്കാനായി നേരത്തെ McEntee അടക്കമുള്ളവര്‍ വാദിച്ചിരുന്നു. കൂടുതല്‍ സ്ത്രീകളെ രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവരാന്‍ അത് സഹായിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Share this news

Leave a Reply

%d bloggers like this: