അയർലണ്ടിൽ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്നു മുതൽ; ഇളവുകൾ എന്തൊക്കെ?

അയര്‍ലണ്ടില്‍ ഇന്നു (മെയ് 10) മുതല്‍ വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. മാസങ്ങളായി അടഞ്ഞുകിടക്കുന്ന സലൂണുകള്‍, click & collect അടക്കമുള്ളവ നാളെ മുതല്‍ തുറക്കും. വിവിധ മേഖലകള്‍ക്ക് ലഭിക്കുന്ന ഇളവുകള്‍ ഒറ്റനോട്ടത്തില്‍.

  • കൗണ്ടികള്‍ക്കിടയില്‍ അത്യാവശ്യ യാത്ര അനുവദിക്കും
  • പരമാവധി 3 വീട്ടുകാര്‍ക്ക്, അല്ലെങ്കില്‍ വിവിധ വീടുകളില്‍ നിന്നുള്ള 6 പേര്‍ക്ക് മറ്റ് വീടുകളിലെ ഗാര്‍ഡനില്‍ ഒത്തുചേരാം
  • പുറം സ്ഥലങ്ങളില്‍ പരമാവധി 15 പേര്‍ക്ക് ഒത്തുകൂടാം
  • പുറം സ്ഥലങ്ങളിലെ ട്രെയിനിങ്ങിന് പരമാവധി 15 പേര്‍
  • അപ്പോയിന്റ്‌മെന്റ് പ്രകാരം click & collect സര്‍വീസ് പുനരാരാംഭിക്കാം, പുറം സ്ഥലങ്ങളില്‍ റീട്ടെയില്‍ കടകള്‍ തുറക്കും
  • ഹെയര്‍ഡ്രസ്സേഴ്‌സ്, ബാര്‍ബര്‍മാര്‍, ബ്യൂട്ടീഷ്യന്‍സ് മുതലായവര്‍ക്ക് അപ്പോയിന്റ്‌മെന്റ് നല്‍കി മാത്രം കസ്റ്റമറെ സ്വീകരിക്കാം.
  • ഗാലറി, മ്യൂസിയം, ലൈബ്രറി, സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുറക്കും
  • സംസ്‌കാരച്ചടങ്ങുകളില്‍ പരമാവധി 50 പേര്‍
  • വിവാഹത്തിന് പരമാവധി 50 അതിഥികള്‍. കെട്ടിടത്തിനകത്തെ റിസപ്ഷനില്‍ പരമാവധി 6 പേര്‍. പുറത്താണെങ്കില്‍ പരമാവധി 15 പേര്‍.
  • പൊതുഗതാതത്തില്‍ 50% കപ്പാസിറ്റിയില്‍ ആളുകളെ കയറ്റാം.
  • പ്രോപ്പര്‍ട്ടികള്‍ കാണാന്‍ പോകുമ്പോള്‍ Property Service Provider-മാരുയുള്ള മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് നിര്‍ബന്ധം.
  • വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രത്യേകം ഇളവുകള്‍- Johnson& Johnson വാക്സിന്റെ ഒരു ഡോസ് എടുത്തവര്‍ക്ക് (ഈ വാക്സിന് ഒരു ഡോസ് മാത്രമേ ആവശ്യമുള്ളൂ), വാക്സിനേഷന് 2 ആഴ്ചയ്ക്ക് ശേഷം വീടുകള്‍ക്കുള്ളില്‍ ഒത്തുചേരാം. AstraZenica-യുടെ ആദ്യ ഡോസ് എടുത്തവര്‍ക്ക് നാല് ആ്ചയ്ക്ക് ശേഷവും ഒത്തുചേരാം.
  • Pfizer ആണ് എടുക്കുന്നതെങ്കില്‍, രണ്ട് ഡോസും എടുത്താല്‍ മാത്രം ഒരാഴ്ചയ്ക്ക് ശേഷം ഒത്തുചേരാം. Moderna വാക്സിന്‍ ആണെങ്കില്‍ രണ്ട് ഡോസും എടുത്ത ശേഷം രണ്ടാഴ്ചയ്ക്ക് ശേഷം ഒത്തുചേരാം.
Share this news

Leave a Reply

%d bloggers like this: