ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. സ്വദേശമായ കോര്‍ക്ക് സിറ്റിയിലെ City hall വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്നും ഞായറാഴ്ച രാവിലെയാണ് 60-കാരനായ മാര്‍ട്ടിന്‍ AstraZenica വാക്‌സിന്‍ സ്വീകരിച്ചത്.

പോര്‍ച്ചുഗലില്‍ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ മാര്‍ട്ടിന്‍ വാക്‌സിന്‍ എടുക്കാനായി City hall-ല്‍ എത്തി. നഴ്‌സായ Brenda Dillion ആണ് മാര്‍ട്ടിന് വാക്‌സിന്‍ കുത്തിവച്ചത്. മാര്‍ട്ടിനൊപ്പം 1,060 പേരാണ് ഞായറാഴ്ച ഇവിടെ നിന്നും വാക്‌സിന്‍ സ്വീകരിച്ചത്.

അടുത്തയാഴ്ച 240,000 പേര്‍ക്ക് അയര്‍ലണ്ടില്‍ വാക്‌സിന്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുത്തിവെപ്പിന് ശേഷം മാര്‍ട്ടിന്‍ പറഞ്ഞു. അയര്‍ലണ്ടിലെ വാക്‌സിന്‍ വിതരണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനെ മറ്റ് EU രാജ്യങ്ങള്‍ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. HSE-യിലെ എല്ലാവര്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: