മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു

എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, നടന്‍ എന്നിങ്ങനെ മലയാള സാംസ്‌കാരിക മേഖലയില്‍ തിളങ്ങിയ മാടമ്പ് കുഞ്ഞുകുട്ടൻ (81) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

പത്തിലേറെ നോവലുകളും, അഞ്ച് തിരക്കഥകളുമെഴുതിയിട്ടുള്ള അദ്ദേഹം നിരവധി സിനിമകളിലും അഭിനയിച്ചു. മഹാപ്രസ്ഥാനം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും, കരുണം (2000) എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.

1941-ല്‍ കിരാലൂര്‍ മാടമ്പ് മനയില്‍ ജനിച്ച അദ്ദേഹത്തിന്റെ യാഥാര്‍ത്ഥ പേര് ശങ്കരന്‍ നമ്പൂതിരി എന്നായിരുന്നു. എന്നാല്‍ കുഞ്ഞുകുട്ടൻ എന്ന വിളിപ്പേരിലാണ് പ്രശസ്തനായത്. ശാന്തി, റേഡിയോ റിപ്പയറിങ്, സ്‌പ്രേ പെയിന്റിങ് തുടങ്ങിയ ജോലികള്‍ ചെയ്തിട്ടുള്ള അദ്ദേഹം തൃശ്ശൂര്‍ ആകാശവാണിയിലും ജോലി നോക്കി.

ആദ്യ നോവല്‍ 1970-ലെ അശ്വത്ഥാമാവ്. ജയരാജ് സംവിധാനം ചെയ്ത ദേശാടനം ആണ് തിരക്കഥയെഴുതിയ ആദ്യ സിനിമ. പൈതൃകം, ആനച്ചന്തം, വടക്കുംനാഥന്‍, അഗ്നിനക്ഷത്രം, കരുണം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

ഭാര്യ: പരേതയായ സാവിത്രി അന്തര്‍ജ്ജനം. മക്കള്‍: ഹസീന, ജസീന.

Share this news

Leave a Reply

%d bloggers like this: