ആന്റിജനേക്കാൾ നല്ലത് PCR ടെസ്റ്റെന്ന് HSE; രോഗ ലക്ഷണങ്ങളില്ലാത്തവരുടെ ആന്റിജൻ ടെസ്റ്റ് ഫലം തെറ്റായേക്കാം

രാജ്യത്ത് കോവിഡ് രോഗം നിര്‍ണ്ണയത്തിനായി വ്യാപകമായി rapid antigen ടെസ്റ്റ് നത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധര്‍. നേരത്തെ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ Lidl അടക്കം ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ വില്‍ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

അതേസമയം PCR ടെസ്റ്റിനെ അപേക്ഷിച്ച് ആന്റിജന്‍ ടെസ്റ്റ് വഴി ലഭിക്കുന്ന ഫലത്തിന് കൃത്യതക്കുറവുണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആരോഗ്യവിദഗ്ദ്ധര്‍. രണ്ട് ടെസ്റ്റായാലും രോഗമുണ്ടോ എന്ന് 100% ഉറപ്പ് നല്‍കുന്നില്ലെങ്കിലും കൂടുതല്‍ മെച്ചപ്പെട്ടത് PCR ടെസ്റ്റാണ്. രോഗലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് നടത്തുമ്പോള്‍ ഫലം കൃത്യമായേക്കാമെങ്കിലും, രോഗലക്ഷണങ്ങളില്ലാത്തവരില്‍ വൈറസ് ബാധ കണ്ടെത്താന്‍ ഈ ടെസ്റ്റിന് കഴിഞ്ഞെന്നു വരില്ല.

HSE-യുടെ അഭിപ്രായമനുസരിച്ച് കോവിഡ് ലക്ഷണങ്ങളുള്ള ഒരാള്‍ ആന്റിജന്‍ ടെസ്റ്റ് നടത്തുമ്പോള്‍ ഫലത്തിലെ കൃത്യത 80% ആയിരിക്കും. എന്നാല്‍ ലക്ഷണങ്ങളില്ലാത്ത ഒരാള്‍ ഈ ടെസ്റ്റ് നടത്തിയാല്‍ കൃത്യത 50-60% മാത്രമായിരിക്കും.

രോലക്ഷണങ്ങളുള്ള ഒരാള്‍ ആന്റിജെന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് റിസല്‍ട്ട് വന്നാലും, ഉറപ്പ് വരുത്താനായി PCR ടെസ്റ്റ് കൂടി നടത്തണമെന്നാണ് അധികൃതര്‍ പറയുന്നത്. അഥവാ തെറ്റായ ഫലമാണ് ലഭിക്കുന്നതെങ്കില്‍ അത് ചുറ്റുമുള്ളവരെയും ബാധിക്കും. കഴിയുന്നതും രോഗനിര്‍ണ്ണയത്തിനായി PCR ടെസ്റ്റ് നടത്തണമെന്നും HSE വ്യക്തമാക്കുന്നു.

സ്വകാര്യ ലാബുകളില്‍ നിന്നും മറ്റും ടെസ്റ്റ് നടത്തി പോസിറ്റീവ് ആകുന്നവരുടെ വിവരങ്ങള്‍ HSE-യില്‍ എത്താറില്ല എന്നതിനാല്‍, അവരുമായി സമ്പര്‍ക്കമുണ്ടായവരെ വിവരമറിയിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമുണ്ട് എന്ന കാര്യവും HSE ഓര്‍മ്മിപ്പിക്കുന്നു.

രോഗലക്ഷണങ്ങളുള്ളവര്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ച്, GP-യുമായി ബന്ധപ്പെടണമെന്നും HSE പറയുന്നു. GP, സൗജന്യ PCR ടെസ്റ്റ് സൗകര്യമൊരുക്കുമെന്നും HSE അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: