ഫിനാൻഷ്യൽ റിവ്യൂ – എത്ര പ്രധാനം

വിനോദ് (പേര് സാങ്കല്പികം) ഒരു ഐ ടി കോൺട്രാക്ടർ ആണ്. ഇയാൾ സ്വന്തം ആയി ഒരു കമ്പനി ഉണ്ടാക്കി അതിനു  കീഴിലാണ് ജോലി ചെയ്യുന്നത്.   ഐറിഷ് ഗവണ്മെന്റ് ഡിപ്പാർട്മെന്റുകൾക്കു വേണ്ടി ചില സോഫ്റ്റ്‌വെയർ ഉണ്ടാക്കലും ടെസ്റ്റിംഗും ആണ് ജോലി  . ഭാര്യ മിനി (വീണ്ടും സാങ്കല്പികം ) ഒരു ഹെൽത്ത് സർവീസ് നേഴ്സ് ആണ്. കമ്പനി വരുമാനം വിനോദിന് ഒരു വര്ഷം ഒരു ലക്ഷത്തി ഇരുപതിനായിരം  വരും. മിനിക്ക് ഗ്രോസ് സാലറി ആയി വേറെ അറുപതിനായിരം യൂറോ വാർഷിക വരുമാനം.

ഇവർ മാര്യേജ് ടാക്സ് ബാൻഡിൽ  വരുന്നവരായതിനാൽ ഒന്നിച്ചു 20 % ടാക്സ് ആദ്യത്തെ നാല്പതിനാലായിരത്തി മുന്നൂറു യൂറോ വരെ ഉള്ള തുകയ്ക്ക് കൊടുക്കുന്നു. വിനോദ് മുഴുവൻ വരുമാനവും ശമ്പളമായി എടുക്കുന്നു എങ്കിൽ ഈ ഫാമിലി ഹയർ ടാക്സിൽ മാത്രം(40%) കൊടുക്കേണ്ടി വരുന്ന തുക അൻപത്തി നാലായിരം യൂറോയോളം വരും. തീർച്ചയായും വേറെ കുറച്ചു ചെറിയ പൊതുവായ  ടാക്സ്  ക്രെഡിറ്റുകൾ കിട്ടുമെങ്കിലും ഒരു വൻ ടാക്സ് ബില്ല് ആണ് ഈ കുടുംബത്തിന് വരുന്നത്.

ടാക്സ് ഏതെല്ലാം രീതിയിൽ കുറക്കാം ?

1. വിനോദ് ഒരു സെല്ഫ് എംപ്ലോയ്ഡ് വ്യക്തി ആയതിനാൽ ഒരു നല്ല ശതമാനം വരെ വരുമാനം പെൻഷനിൽ വക കൊള്ളാൻ കഴിയും. ഈ പെൻഷൻ കോണ്ട്രിബൂഷൻ മുഴുവനായും ഇദ്ദേഹത്തിന്റെ കമ്പനി വഴി  അടച്ചാൽ ടാക്സ് മാത്രം അല്ല PRSI, USC എന്നീ അടവുകളും ഒഴിവാക്കാൻ കഴിയും.

2. വലിയ ടാക്സ് കൊടുക്കുന്ന ജോലിക്കാർക്ക് ചിന്തിക്കാവുന്ന ഓപ്ഷൻ ആണ് എ വി സി. മുകളിലെ കുടുംബത്തിൽ മിനിക്ക്  സർക്കാർ ഉദ്യോഗം ആയതിനാൽ അവർക്കു സർക്കാർ പെൻഷൻ ഉണ്ട് . ഇതിനേക്കാൾ അധികം പെൻഷൻ നേടാൻ അവർക്കു അവകാശം ഉള്ളതിനാൽ ഐറിഷ് റെവന്യൂ അത്തരക്കാർക്കു നൽകിയിരിക്കുന്ന ചോയ്സ് ആണ് അഡിഷണൽ വോളണ്ടറി കോണ്ട്രിബൂഷൻ എന്ന ഈ എ വി സി പ്രൈവറ്റ് പെൻഷൻ സമ്പ്രദായം. ഇവിടെയൂം നല്ല ഒരു ടാക്സ് റിലീഫ് നേടിയെടുക്കാം.

3. വിനോദിന് സ്വന്തം പേരിൽ(മാത്രം ) ചെയ്യുന്ന ലൈഫ് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് അടക്കാൻ കഴിയും. എന്നാൽ ഇതിൽ മാക്സിമം ചെയ്യാവുന്ന ലിമിറ്റുകൾ റെവന്യൂ നിർദേശിച്ചിട്ടുണ്ട് . ഇത്തരത്തിൽ ടാക്സ് ബെനെഫിറ് നേടുന്നത് ഒരു പൊതുവായ രീതിയാണ്.

4. വിനോദിനും മിനിക്കും സ്വന്തം വരുമാനം ഒരു ഇൻകം പ്രൊട്ടക്ഷൻ പ്ലാനിലൂടെ സുരക്ഷിതം ആക്കാം. ഇവിടെ വിനോദിന് അത് കമ്പനി വഴി തന്നെ പ്രീമിയം അടക്കാം. ഇങ്ങിനെ ചെയ്താൽ ടാക്സ് അടക്കാതെ കമ്പനി വരുമാനത്തിൽ നിന്ന് തന്നെ ഇതടഞ്ഞു പൊയ്ക്കോളും.എന്നാൽ മിനിക്ക് അത് റെവന്യൂ സൈറ്റിലെ മൈ അക്കൗണ്ട് വഴിയോ അല്ലെങ്കിൽ Tax deducted at source ചെയ്യുന്ന പ്ലാനുകൾ ആയോ ടാക്സ് റിലീഫ് നേടുവാൻ കഴിയും.

5. ചില വിഭാഗങ്ങളിലെ കമ്പനി ചിലവുകൾ ടാക്സ് ഫ്രീ  ആയി എഴുതി എടുക്കാവുന്നവ ആണ്. ഇത് നിങ്ങളുടെ അക്കൗണ്ടന്റ് മുഖേന നേരത്തെ ചോദിച്ചറിഞ്ഞു ചെയ്യേണ്ടതാണ്.

6. ട്രാവൽ നിങ്ങളുടെ ജോലിയുടെ ഭാഗമായി ചെയ്യേണ്ടവർക്കു റെവന്യൂ അനുവദിച്ച ട്രാവൽ അലവൻസ് ഉണ്ട്. കൂടുതലും ഇതിന്റെ പ്രയോജനം സെല്ഫ് എംപ്ലോയ്ഡ് ആയവർക്ക് നേടാൻ കഴിയും.

ഐറിഷ് ജനറൽ പോപുലേഷനിൽ ഉള്ളവർ ഇത്തരം മാർഗങ്ങളിലൂടെ ടാക്സ്  ഇളവുകൾ  പ്രയോജന പ്രഥം ആക്കുമ്പോൾ ഇൻഫർമേഷൻ ഇല്ലാത്തതിനാലും അലസത കാരണവും കാലങ്ങളായി വൻ ടാക്സ് ബില്ലുകൾ കൊടുത്തു വരുന്നവരെ ഐറിഷ് കാരല്ലാത്ത കമ്മ്യൂണിറ്റികളിൽ കാണുന്നു.

വ്യക്തിഗതമായ ചോദ്യങ്ങൾ കോൺഫിഡൻഷ്യൽ ആയി ചർച്ച ചെയ്യാൻ joseph@financiallife.ie എന്ന ഈമെയിലിൽ അഥവാ 0873219098 എന്ന നമ്പറിൽ  ബന്ധപ്പെടാവുന്നത് ആണ്.

Share this news

Leave a Reply

%d bloggers like this: